കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്: ജില്ലാതല മത്സരങ്ങള്‍ നടന്നു

തൊടുപുഴ: ജൈവവൈവിധ്യ ബോര്‍ഡും പൊതുവിദ്യാഭ്യാസ വകുപ്പും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റും ചേര്‍ന്ന് തൊടുപുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരങ്ങള്‍ റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യാ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ കെ. ഗോപാലകൃഷ്ണന്‍, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോഓഡിനേറ്റര്‍ ജോയി വര്‍ഗീസ്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ.കെ. രാജന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ യു.എന്‍. പ്രകാശ്, ഹെഡ്മാസ്റ്റര്‍ എ. ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോഓഡിനേറ്റര്‍ എന്‍. രവീന്ദ്രന്‍ സ്വാഗതവും പ്രോജക്ട് ഫെല്ളോ ഷിജുമോന്‍ ലൂക്കോസ് നന്ദിയും പറഞ്ഞു. മത്സര വിജയികള്‍ ഒന്ന്, രണ്ട് ക്രമത്തില്‍: പെയ്ന്‍റിങ്- യു.പി. വിഭാഗം: വി.എസ്. ശ്രീകാന്ത് (ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തൊടുപുഴ), ആന്‍മേരി സിജോ (മാര്‍. മാത്യൂസ് യു.പി സ്കൂള്‍ മീന്‍മുട്ടി). പോസ്റ്റര്‍ ഡിസൈനിങ്- ഹൈസ്കൂള്‍: ശ്രീലക്ഷ്മി സിജു (ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, തൊടുപുഴ), പി.ഡി. അനന്തു (സെന്‍റ് സെബാസ്റ്റ്യന്‍ ഹൈസ്കൂള്‍, തൊടുപുഴ). കാര്‍ട്ടൂണ്‍ രചന- ഹയര്‍ സെക്കന്‍ഡറി: കെ.എസ്. ആനന്ദ് (ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തൊടുപുഴ). പ്രോജക്ട് അവതരണം- യു.പി: ആല്‍ഫിയ സെയ്ദ് (മാര്‍ മാത്യൂസ് യു.പി സ്കൂള്‍ മീന്മുട്ടി), ജോസ്മി പി.ജോസ് (സെന്‍റ് ജോസഫ് യു.പി സ്കൂള്‍, ചുങ്കം). പ്രോജക്ട് അവതരണം-ഹൈസ്കൂള്‍: അലീറ്റ ടോമി (സി.കെ.വി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വെള്ളിയാമറ്റം), ജിനിറ്റു ജോര്‍ജ് (സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍, നെയ്യശേരി), റോസ്ലിന്‍റ് ജോസ് (സെന്‍റ് ആന്‍റണീസ് ഹൈസ്കൂള്‍, കുണിഞ്ഞി). പ്രോജക്ട് അവതരണം-ഹയര്‍ സെക്കന്‍ഡറി: എല്‍സ മേരി ആന്‍റണി (സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കട്ടപ്പന), ദേവരാജ് (ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തൊടുപുഴ). കവിത രചന-യു.പി: ഡോണ തോമസ് (സെന്‍റ് തോമസ് യു.പി സ്കൂള്‍ പൈങ്കുളം), പാര്‍വതി ആര്‍. നായര്‍ (സെന്‍റ് സെബാസ്റ്റ്യന്‍ യു.പി. സ്കൂള്‍, തൊടുപുഴ). കവിത രചന-ഹൈസ്കൂള്‍: രാഹുല്‍ രാജപ്പന്‍ (ഗവ. ഹൈസ്കൂള്‍ അടിമാലി), തന്‍സീല മുഹമ്മദ് (സി.കെ.വി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വെള്ളിയാമറ്റം). കവിതരചന-ഹയര്‍ സെക്കന്‍ഡറി: ആര്യ ഉണ്ണി (ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തൊടുപുഴ). കഥാരചന-യു.പി വിഭാഗം: രാഖി സുരേഷ് (സെന്‍റ് തോമസ് യു.പി സ്കൂള്‍ പൈങ്കുളം), ആതിര സുരേഷ് (സെന്‍റ് സെബാസ്റ്റ്യന്‍ യു.പി സ്കൂള്‍ തൊടുപുഴ). കഥാരചന-ഹൈസ്കൂള്‍: പി.ബി. രാജലക്ഷ്മി (സെന്‍റ് റീത്താസ് ഹൈസ്കൂള്‍, പൈങ്കുളം), അലീന ജോര്‍ജ്ജ് (സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍, നെയ്യശേരി). കഥാരചന-ഹയര്‍ സെക്കന്‍ഡറി വിഭാഗം: മുംതാസ് സലീം (ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ തൊടുപുഴ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.