തൊടുപുഴ: ഹൈറേഞ്ച് സംരക്ഷണ സമിതി ചൊവ്വാഴ്ച ചെറുതോണിയില്‍ നടത്തുന്ന ഉപവാസ സമരത്തിന് ഒരു ഉദ്ദേശശുദ്ധിയുമില്ളെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്. അശോകനും കണ്‍വീനര്‍ അഡ്വ. അലക്സ് കോഴിമലയും പ്രസ്താവിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ ഇതിനോടകം പരിഹരിച്ചുകഴിഞ്ഞ കസ്തൂരിരംഗന്‍ പട്ടയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി വീണ്ടും സമരം ചെയ്യുന്നത് ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവമായി നിലനിര്‍ത്താനാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനും അനുകൂലമായ നിലപാട് എടുത്ത ഇടതുമുന്നണിയെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയേയും അന്യായമായി സഹായിക്കാനാണ് ഉപവാസ സമരം. യു.ഡി.എഫ് സര്‍ക്കാര്‍ വതരണം ചെയ്ത പട്ടയങ്ങള്‍ എല്ലാം അസാധുവാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്. പട്ടയങ്ങളുടെ പുറത്തെഴുത്തില്‍ ചേര്‍ത്തിട്ടുള്ള വ്യവസ്ഥകളുടെ പേരിലുള്ള വിവാദങ്ങളും അപ്രസക്തമാണ്. കൈവശഭൂമിക്കും കൈവശമില്ലാത്ത ഭൂമിക്കും പട്ടയങ്ങള്‍ നല്‍കുന്നത് തികച്ചും വ്യത്യസ്തമായ വ്യവസ്ഥകളോടെയാണ്. പട്ടയത്തിന്‍െറ പുറത്ത് ഒന്ന് മുതല്‍ 16 വരെയായി തുടര്‍ച്ചയായി എഴുതിച്ചേര്‍ത്തിരിക്കുന്ന വ്യവസ്ഥകള്‍ക്ക് താഴെ ബാധകമല്ലാത്തവ വെട്ടിക്കളയണമെന്ന് കാണിച്ചിട്ടുണ്ട്. റോഷി അഗസ്റ്റ്യന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ഇടുക്കിയിലെ ഇടതുപക്ഷക്കാരായ ജനപ്രധിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ അദ്ദേഹം യു.ഡി.എഫ് സര്‍ക്കാറിന്‍െറ നയം വ്യക്തമാക്കുക മാത്രമാണ് ചെയ്തത്. അദ്ദേഹത്തിന്‍െറ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് രാഷ്ട്രീയ മര്യാദക്ക് ചേര്‍ന്നതല്ളെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.