ചെറുതോണി: ധനമന്ത്രിപദം രാജിവെച്ചതിനുശേഷം ആദ്യമായി ജില്ലയിലത്തെിയ കെ.എം. മാണിക്ക് ചെറുതോണിയില്‍ ആവേശോജ്ജ്വലമായ സ്വീകരണം. വഞ്ചിക്കവല ജങ്ഷനില്‍നിന്ന് ഇരുചക്ര വാഹനങ്ങളില്‍ പതാകയേന്തിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് മാണി സമ്മേളന നഗരിയായ ചെറുതോണി സെന്‍ട്രല്‍ ജങ്ഷന് സമീപമൊരുക്കിയ സ്വീകരണ വേദിയിലേക്കത്തെിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ പ്രവര്‍ത്തകരുടെ നടുവിലേക്ക് എത്തിയെ മാണിയെ സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ തിക്കും തിരക്കും കൂട്ടി. അണികളുടെയും പാര്‍ട്ടി നേതാക്കളുടെയും സ്നേഹത്തിനും കരുതലിനും നന്ദി പറഞ്ഞുകൊണ്ട് ആരംഭിച്ച മാണിയുടെ ഓരോ വാക്കുകളും ആരവത്തോടെയാണ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. ജില്ലാ ബാങ്ക് പ്രസിഡന്‍റ് അഡ്വ. ഇ.എം. ആഗസ്തി യു.ഡി.എഫിനെ പ്രതിനിധീകരിച്ച് മാണിക്ക് ഹാരാര്‍പ്പണം നടത്തി. ഭരണപക്ഷത്തിരുന്നപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും മാണി കര്‍ഷകരോടൊപ്പമായിരുന്നെന്ന് റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ അദ്ഭുതമെന്നാണ് ഇ.എം. ആഗസ്തി മാണിയെ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.