കട്ടപ്പന: മാലിന്യരഹിത നഗരമാക്കി കട്ടപ്പനയെ മാറ്റുകയെന്നതാണ് തന്‍െറ വികസന സ്വപ്നമെന്നും അതിനുള്ള നടപടിയായിരിക്കും ഭരണസമിതിയുടെ പ്രഥമ പരിഗണനയില്‍ വരികയെന്നും കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോണി കുളംപള്ളി പറഞ്ഞു. കട്ടപ്പന ആറിലേക്ക് മലിനജലം ഒഴുകാത്ത കാലമാണ് മുന്നില്‍ കാണുന്നത്. നഗരത്തിലെ വിവിധ ഓടകളിലൂടെ ഒഴുകിയത്തെുന്ന മലിനജലം ശേഖരിച്ച് ശുദ്ധീകരിക്കാന്‍ കഴിയുന്ന ട്രീറ്റ്മെന്‍റ് പ്ളാന്‍റ് സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇതിന് കുറഞ്ഞത് 30 കോടിയെങ്കിലും വകയിരുത്തേണ്ടിവരും. ഈ പണം ഉപയോഗിച്ച് അത്യാധുനിക സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് നിര്‍മിച്ച് മലിനജലം ശുദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കട്ടപ്പന നഗരവികസനത്തിനായി മാസ്റ്റര്‍ പ്ളാന്‍ തയാറാക്കും. കട്ടപ്പനയെ കേരളത്തിലെ പ്രമുഖ നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. നഗരസഭക്ക് വേണ്ടി നിര്‍മിച്ച ഓഫിസ് കം ഷോപ്പിങ് കോംപ്ളക്സ് രണ്ടു മാസത്തിനുള്ളില്‍ തുറക്കും. നഗരസഭയിലെ മുഴുവന്‍ ഓഫിസുകളും പുതിയ കെട്ടിടത്തിലായിരിക്കും പ്രവര്‍ത്തിക്കുക. പൊതുജനങ്ങള്‍ക്കുവേണ്ടി പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ഫ്രണ്ട് ഓഫിസും വിശ്രമസ്ഥലവും ഇതോടനുബന്ധിച്ച് തുറന്ന് പ്രവര്‍ത്തിക്കും. കട്ടപ്പന സ്റ്റേഡിയത്തിന്‍െറ പണിപൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുകയാണ് മറ്റൊരുലക്ഷ്യം. ആധുനിക മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയമാണ് കട്ടപ്പനയില്‍ ലക്ഷ്യമിടുന്നത്. കട്ടപ്പന നഗരത്തിന്‍െറ നാലു ഭാഗങ്ങളിലും നടപ്പാത നിര്‍മിച്ച് ടൗണ്‍ മോടിപിടിപ്പിക്കുകയും കാല്‍നടക്കാര്‍ക്ക് സുരക്ഷയൊരുക്കുകയും ചെയ്യാന്‍ പരിശ്രമിക്കും. നഗരത്തിലെ തെരുവുവിളക്കുകള്‍ മുഴുവന്‍ കാര്യക്ഷമമാക്കും. റിങ് റോഡുകളുടെ അറ്റകുറ്റപ്പണിയും ഉടന്‍ പൂര്‍ത്തിയാക്കും. നഗരവാസികളുടെ എക്കാലത്തെയും പ്രധാന ആവശ്യങ്ങളിലൊന്ന് കുടിവെള്ളപ്രശ്നമാണ്. ടൗണിലെ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. പാര്‍പ്പിടം, കക്കൂസ് എന്നിവയുടെ കാര്യങ്ങളിലും കട്ടപ്പന മറ്റ് നഗരങ്ങള്‍ക്ക് മാതൃകയാകുന്ന രീതിയിലുള്ള പ്രവര്‍ത്തനം നടത്തും. കട്ടപ്പന താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉറപ്പാക്കും. ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. കാര്‍ഷിക വിപണിയുടെ പ്രവര്‍ത്തനം കൂടുതല്‍ ദിവസങ്ങളിലേക്ക് ഉയര്‍ത്തും. ടൂറിസം വികസനത്തിന് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കും. ആദിവാസി പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് കൂടുതല്‍ കര്‍മപദ്ധതികള്‍ ആരംഭിക്കുമെന്നും ജോണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.