കുമളിയില്‍ ആന്‍സി ജയിംസ് പ്രസിഡന്‍റ്

കുമളി: കുമളി ഗ്രാമപഞ്ചായത്തിന്‍െറ പ്രസിഡന്‍റായി കുമളി ടൗണ്‍ വാര്‍ഡില്‍നിന്ന് വിജയിച്ച കോണ്‍ഗ്രസിലെ ആന്‍സി ജയിംസ് സ്ഥാനമേറ്റു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആന്‍സി ജയിംസിന് 14 വോട്ട് ലഭിച്ചപ്പോള്‍ ഇടത് സ്ഥാനാര്‍ഥിയായ മാരി ആസ്പിന് അഞ്ച് വോട്ട് ലഭിച്ചു. ഗ്രാമപഞ്ചായത്തില്‍ സ്വതന്ത്രനായി മത്സരിച്ചുജയിച്ച ഷാജിമോന്‍ ശ്രീധരന്‍ നായര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനം കേരള കോണ്‍ഗ്രസ്-എമ്മിനാണ് യു.ഡി.എഫ് ജില്ലാ ഘടകം തീരുമാനിച്ചിട്ടുള്ളത്. ആദ്യത്തെ ഒരുവര്‍ഷം കേരള കോണ്‍ഗ്രസിനും ശേഷിച്ച നാലുവര്‍ഷം കോണ്‍ഗ്രസിനുമെന്ന തീരുമാനം കേരള കോണ്‍ഗ്രസ് കുമളി മണ്ഡലം കമ്മിറ്റി അംഗീകരിച്ചില്ല. തുടര്‍ന്ന് അവസാനനിമിഷം വൈസ് പ്രസിഡന്‍റ് സ്ഥാനവും രണ്ട് തുല്യടേമുകളായി വിഭജിച്ചു. ഇതനുസരിച്ച് ആദ്യ രണ്ടരവര്‍ഷം കോണ്‍ഗ്രസും ശേഷിച്ച കാലം കേരള കോണ്‍ഗ്രസിനുമാണ് വൈസ് പ്രസിഡന്‍റ് പദവി. പുതിയ തീരുമാനമനുസരിച്ചാണ് കോണ്‍ഗ്രസ് കുമളി മണ്ഡലം കമ്മിറ്റി പ്രസിഡന്‍റുകൂടിയായ ബിന്ദു ദാനിയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റായി പദവിയേറ്റു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.