തൊടുപുഴ: കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് സൗഹൃദമത്സരം നടന്ന തൊടുപുഴ ആലക്കോട് പഞ്ചായത്തില്‍ സംഘര്‍ഷം മുറ്റിനിന്ന അന്തരീക്ഷത്തില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. ഇവിടെ കോണ്‍ഗ്രസ് കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കേരള കോണ്‍ഗ്രസ് -എമ്മും എല്‍.ഡി.എഫും ചേര്‍ന്ന് ഭരണം പിടിച്ചു. ഒന്നാം വാര്‍ഡില്‍നിന്ന് സ്വതന്ത്രനായി വിജയിച്ച ഇമ്മാനുവല്‍ മത്തായിയെ പ്രസിഡന്‍റാക്കിയാണ് ഇടത് -മാണിസഖ്യം ഭരണം പിടിച്ചത്. സി.പി.ഐയിലെ ശ്രീജ ബാബുവാണ് വൈസ് പ്രസിഡന്‍റ്. കോണ്‍ഗ്രസ് -അഞ്ച്, മുസ്ലിം ലീഗ്- ഒന്ന്, കേരള കോണ്‍ഗ്രസ് -മൂന്ന്, എല്‍ഡി.എഫ് -മൂന്ന്, സ്വത.-ഒന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. സ്വതന്ത്രനായി വിജയച്ച ഇമ്മാനുവല്‍ മത്തായി മുന്‍ കോണ്‍ഗ്രസുകാരനാണ്. അട്ടിമറി സാധ്യത മണത്തറിഞ്ഞ ഇരുമുന്നണിയിലെയും പ്രവര്‍ത്തര്‍ രാവിലെമുതല്‍ പഞ്ചായത്ത് ഓഫിസിലേക്ക് എത്തിക്കൊണ്ടിരുന്നു. ഇതിനിടെ, സി.പി.ഐ. വനിതാ അംഗത്തെ വഴിയില്‍ തടയാനും ഒരു വിഭാഗം യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഒരു വീട്ടില്‍ അഭയം തേടിയ ഇവരെ പൊലീസ് എത്തിയാണ് പഞ്ചായത്ത് ഒഫിസില്‍ എത്തിച്ചത്. സംഘര്‍ഷമുണ്ടാകുമെന്ന് സൂചന കിട്ടിയതിനാല്‍ വന്‍ പൊലീസ് സന്നാഹവും ഏര്‍പ്പെടുത്തിയിരുന്നു. മുന്‍ കോണ്‍ഗ്രസുകാരനായ സ്വതന്ത്രന്‍െറ പിന്തുണയോടെ ഭരണം പടിക്കാമെന്ന കോണ്‍ഗ്രസിന്‍െറ കണക്കുകൂട്ടല്‍ പിഴച്ചതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ഫലപ്രഖ്യാപനത്തത്തെുടര്‍ന്ന് മുദ്രാവാക്യം വിളികളുമായി ഇരുമുന്നണണി പ്രവര്‍ത്തകരും രംഗത്തത്തെി. പൊലീസ് എത്തിയാണ് ഏറ്റുമുട്ടല്‍ ഒഴിവാക്കിയത്. ആലക്കോട് പഞ്ചായത്തില്‍ രണ്ടുവര്‍ഷം മുമ്പേ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും വഴിപിരിഞ്ഞിരുന്നു. പ്രസിഡന്‍റ് സ്ഥാനം കൈമാറുന്നത് സംബന്ധിച്ച തര്‍ക്കമാണ് വഴിപിരിയലില്‍ എത്തിയത്. കേരള കോണ്‍ഗ്രസ് വഹിച്ചിരുന്ന പ്രസിഡന്‍റ് സ്ഥാനം മുന്‍ധാരണ പ്രകാരം കൈമാറണമെന്നായിരുന്നു കോണ്‍ഗ്രസിന്‍െറ ആവശ്യം. കേരള കോണ്‍സ്ര് വഴങ്ങാതെവന്നതോടെ ഭരണത്തിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചിരുന്നു. പിന്നീട് എല്‍.ഡി.എഫ്. പിന്തുണയോടെയാണ് ഭരണം തുടര്‍ന്നത്. തെരഞ്ഞെടുപ്പ് എത്തിയതോടെ യോജിപ്പിക്കാന്‍ മുന്നണി നേതൃത്വം ശ്രമിച്ചെങ്കിലും വിജിച്ചില്ല. സീറ്റ് വിഭജനത്തില്‍ തട്ടി ആ ചര്‍ച്ചയും വഴിമുട്ടി. പിന്നീട് സൗഹൃതമത്സരം എന്ന പേരില്‍ ഇരുപാര്‍ട്ടിയും വെവ്വേറെ മത്സരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.