കട്ടപ്പന: നഗരത്തില്‍ രണ്ടിടത്ത് കടകളില്‍ വില്‍പന നികുതി ഉദ്യോഗസ്ഥര്‍ പരിശോധനക്കത്തെിയത് സംഘര്‍ഷത്തിനിടയാക്കി. എസ്.എന്‍. മെറ്റല്‍സ്, കല്ലറക്കല്‍ ബില്‍ഡ് വെയര്‍ എന്നീ സ്ഥാനപങ്ങളിലാണ് രാവിലെ 10.30 ഓടെ ഉദ്യോഗസ്ഥര്‍ പൊലീസ് അകമ്പടിയോടെ പരിശോധനക്കത്തെിയത്. വിവരമറിഞ്ഞ് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ഇടുക്കി കവല ഭാഗത്തെ കടകള്‍ അടച്ച് ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ.പി.ഹസന്‍െറ നേതൃത്വത്തില്‍ പരിശോധന തടഞ്ഞു. തുടര്‍ന്ന് പരിശോധന പൂര്‍ത്തിയക്കാന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് കണ്ടത്തെിയതിനത്തെുടര്‍ന്നാണ് കട്ടപ്പനയില്‍ കട പരിശോധന നടത്തിയതെന്ന് ഇന്‍റലിജന്‍റ്സ് അസി. കമീഷണര്‍ സി.പി. മക്കാര്‍ പറഞ്ഞു. കല്ലറക്കല്‍ ബില്‍ഡ്വെയറില്‍നിന്ന് ചില രേഖകള്‍ പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു. എന്നാല്‍ വാറ്റ് നിയമത്തില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയുള്ള കടപരിശോധന പാടില്ളെന്നിരിക്കെ പൊലീസ് സന്നാഹത്തോടെ പരിശോധന തുടര്‍ന്നാല്‍ ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വ്യാപാരികള്‍ സമര്‍പ്പിക്കുന്ന റിട്ടേണുകളിലും സ്റ്റേറ്റ്മെന്‍റുകളിലും തെറ്റുണ്ടോ എന്നറിയാന്‍ ഹൈടെക് പരിശോധന സംവിധാനങ്ങളുണ്ട്. കെ.പി. ഹസന്‍, സി.കെ. മോഹനന്‍, എം.കെ. തോമസ്, കെ.പി. ബഷീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.