തൊടുപുഴയില്‍ ജനറല്‍ വാര്‍ഡില്‍നിന്ന് ചെയര്‍പേഴ്സണ്‍

തൊടുപുഴ: നഗരസഭാ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട സഫിയ ജബ്ബാറിനെ സ്ഥാനങ്ങള്‍ തേടിയത്തെുകയായിരുന്നു. 2010 ലാണ് ആദ്യമായി എട്ടാം വാര്‍ഡില്‍നിന്ന് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അന്നും അവിചാരിതമായി സ്ഥാനാര്‍ഥിത്വം തേടിയത്തെുകയായിരുന്നു. 93 മുതല്‍ മഹിളാ പ്രധാന്‍ ഏജന്‍റ് എന്ന നിലയില്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന സഫിയക്ക് വിപുല സാമൂഹികബന്ധമുണ്ടായിരുന്നു. 2000 മുതല്‍ അഞ്ചുവര്‍ഷം കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് വെങ്ങല്ലൂര്‍ സഹകരണ ബാങ്ക് ബോര്‍ഡ് മെംബറായി പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ മഹിളാ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയായി. 2005 മുതല്‍ സജീവ രാഷ്ട്രീയംവിട്ട് മഹിളാ പ്രധാന്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇങ്ങനെയിരിക്കെ 2010 ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ എട്ടാംവാര്‍ഡില്‍ സ്ഥാനാര്‍ഥിയാകാന്‍ ആവശ്യപ്പെട്ട് ലീഗ് നേതാക്കള്‍ സമീപിക്കുകയായിരുന്നു. താല്‍പര്യമില്ലായിരുന്നെങ്കിലും സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു. എന്തായാലും തെരഞ്ഞെടുപ്പില്‍ വിജയിച്ച അന്ന് എട്ടാം വാര്‍ഡ് വനിതാസംവരണമായിരുന്നു. ഇക്കുറി വാര്‍ഡ് ജനറല്‍ ആയിട്ടും പാര്‍ട്ടി തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇക്കുറി ചെയര്‍മാന്‍ സ്ഥാനവും സഫിയക്ക് വീണുകിട്ടുകയായിരുന്നു. ഇതൊരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ളെന്ന് സഫിയ പറയുന്നു. ആഗ്രഹിച്ചതുമില്ല. സാഹചര്യം അങ്ങനെ ആവുകയായിരുന്നു. ഇലക്ട്രീഷ്യനായ തൊടുപുഴ പൊടിപ്പാറക്കല്‍ അബ്ദുല്‍ ജബ്ബാറാണ് ഭര്‍ത്താവ്. മൂത്തമകള്‍ മീരുക്കുട്ടി ഭര്‍ത്താവ് സംജിത്തിനോടൊപ്പം അമേരിക്കയിലാണ്. ഇരുവരും സോഫറ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍. മകന്‍ നൗഫല്‍ ദുബൈയില്‍ എന്‍ജിനീയറാണ്. തൊടുപുഴ അറക്കപ്പറമ്പില്‍ കുടുംബാംഗമാണ് സഫിയ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.