വെറുതെ ഇരുന്നാലും ഉയരത്തിലത്തൊം

തൊടുപുഴ: കപ്പിയും കയറും ഉപയോഗിച്ച് എളുപ്പത്തില്‍ ഉയരങ്ങള്‍ കയറാനും ഇറങ്ങാനും സാധിക്കുന്ന മള്‍ട്ടി പര്‍പ്പസ് ലേബര്‍ മെഷീനുമായി എത്തി കരിമണ്ണൂര്‍ സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ളാസ് വിദ്യാര്‍ഥികളായ അനീഷ് ബെന്നിയും മിഥുന്‍ വിന്‍സന്‍റും ശാസ്ത്രമേളയില്‍ താരങ്ങളായി. സൈക്കിള്‍ പെഡല്‍, ചെയിന്‍, സ്റ്റീല്‍ റോപ്പ്, ലിഫ്റ്റ് ഗിയര്‍, കപ്പികള്‍ എന്നിവയാണ് ഈ ഉപകരണത്തിന്‍െറ ഭാഗങ്ങള്‍. ഇതോടൊപ്പം നീളം കൂട്ടുകയും കുറക്കുകയും ചെയ്യാവുന്ന വിധത്തിലുള്ള തോട്ടിയുമുണ്ട്. ഈ തോട്ടി ഉപയോഗിച്ച് മെഷീന്‍െറ കൊളുത്ത് മരച്ചില്ലയില്‍ ഉടക്കിയിടുകയാണ് ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് സീറ്റില്‍ ഇരുന്ന് പെഡല്‍ കറക്കിയാല്‍ ഇരിക്കുന്ന ആളെയും കൊണ്ട് മെഷിന്‍ മരത്തിന് മുകളിലേക്ക് ഉയരും. താഴേക്കിറങ്ങാന്‍ പെഡല്‍ തിരിച്ചുകറക്കിയാല്‍ മതി. ഓട്ടോമാറ്റിക് ലോക്ക് സംവിധാനമുള്ളതിനാല്‍ പെഡല്‍ കറക്കുന്നതു നിര്‍ത്തുമ്പോള്‍ മുകളിലേക്കോ താഴേക്കോ പോകാതെ അതേ ഉയരത്തില്‍ തന്നെ മെഷിന്‍ നില്‍ക്കുകയും ചെയ്യും. കെട്ടിടങ്ങള്‍ക്ക് പെയ്ന്‍റ് ചെയ്യാനും ബഹുനില കെട്ടിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താനും ഈ ഉപകരണം സഹായിക്കും. നിര്‍മാണവേളയില്‍ 800 രൂപയോളമേ ചെലവായുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.