തൊടുപുഴ: ശാസ്ത്ര-സാമൂഹിക ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.ടി-പ്രവൃത്തി പരിചയ മേളയില്‍ തൊടുപുഴ ഉപജില്ലക്ക് മേല്‍ക്കോയ്മ. ആകെയുള്ള അഞ്ചിനങ്ങളില്‍ ഭൂരിഭാഗത്തിലും തൊടുപുഴ ഉപജില്ലയാണ് ഓവറോള്‍ കരസ്ഥമാക്കിയത്. ശാസ്ത്രമേളയില്‍ എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ തൊടുപുഴക്കാണ് ഓവറോള്‍. എല്‍.പി വിഭാഗത്തില്‍ തൊടുപുഴക്ക് 29ഉം രണ്ടാം സ്ഥാനം നേടിയ കട്ടപ്പനക്ക് 27ഉം പീരുമേടിന് 19 പോയന്‍റും ലഭിച്ചു. യു.പി വിഭാഗത്തില്‍ തൊടുപുഴ 55 പോയന്‍റ് നേടിയപ്പോള്‍ രണ്ടാം സ്ഥാനക്കാരായ നെടുങ്കണ്ടത്തിന് 52ഉം മൂന്നാം സ്ഥാനക്കാരായ അടിമാലിക്ക് 39ഉം പോയന്‍റുമുണ്ട്. എച്ച്.എസില്‍ തൊടുപുഴ -51, രണ്ടാം സ്ഥാനക്കാരായ കട്ടപ്പനക്ക് -47, നെടുങ്കണ്ടത്തിന് -46ഉം പോയന്‍റ് ലഭിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാരായ തൊടുപുഴ 56 പോയന്‍റ് നേടിയപ്പോള്‍ 50 പോയന്‍റുമായി കട്ടപ്പന രണ്ടാമതും 47 പോയന്‍റുമായി അറക്കുളം മൂന്നാമതുമത്തെി. ഐ.ടി വിഭാഗത്തില്‍ യു.പിയില്‍ ഒന്നാം സ്ഥാനം നേടിയ തൊടുപുഴക്ക് 23 പോയന്‍റും രണ്ടാം സ്ഥാനം നേടിയ പീരുമേടിന് 19ഉം നെടുങ്കണ്ടത്തിന് 18 പോയന്‍റുമാണ് ലഭിച്ചത്. എച്ച്.എസ് വിഭാഗത്തില്‍ നെടുങ്കണ്ടം 52 പോയന്‍റുമായി ഒന്നാമതത്തെി. അടിമാലി -44, കട്ടപ്പന -36 എന്നിങ്ങനെയാണ് പോയന്‍റ് നില. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 51 പോയന്‍റുമായി കട്ടപ്പനയാണ് ഒന്നാമത്. അടിമാലിക്ക് 41, തൊടുപുഴക്ക് 40 പോയന്‍റുമുണ്ട്. പ്രവൃത്തിപരിചയ മേളയില്‍ എച്ച്.എസ്.എസ് വിഭാഗത്തില്‍ തൊടുപുഴ 14766 പോയന്‍േറാടെ ഒന്നാമതത്തെി. രണ്ടാം സ്ഥാനക്കാരായ അടിമാലി ഉപജില്ലക്ക് 12194 ഉം മൂന്നാം സ്ഥാനത്തുള്ള കട്ടപ്പനക്ക് 10834 പോയന്‍റുമാണുള്ളത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ തൊടുപുഴക്ക് 14543 പോയന്‍റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള അടിമാലിക്ക് 14477ഉം മൂന്നാം സ്ഥാനക്കാരായ കട്ടപ്പനക്ക് 13051 പോയന്‍റുമുണ്ട്. യു.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാരായ തൊടുപുഴക്ക് 9750ഉം രണ്ടാം സ്ഥാനക്കാരായ അടിമാലിക്ക് 8185 പോയന്‍റുമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള കട്ടപ്പനക്ക് 7910ഉം പോയന്‍റുണ്ട്. എല്‍.പി വിഭാഗത്തില്‍ തൊടുപുഴക്ക് 9751 പോയന്‍റുണ്ട്. 7031 പോയന്‍റുമായി നെടുങ്കണ്ടം രണ്ടാം സ്ഥാനം നേടിയപ്പോള്‍ 6812 പോയന്‍റുള്ള കട്ടപ്പനയാണ് മൂന്നാം സ്ഥാനത്ത്. ഗണിതശാസ്ത്രമേളയില്‍ എല്‍.പി വിഭാഗത്തില്‍ 48 പോയന്‍േറാടെ തൊടുപുഴ ഒന്നാമതത്തെി. അറക്കുളത്തിന് 31ഉം കട്ടപ്പനക്ക് 20 പോയന്‍റുമുണ്ട്. യു.പിയില്‍ തൊടുപുഴ -54, അടിമാലി -40, അറക്കുളം -35 പോയന്‍റ് നേടി യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. എച്ച്.എസില്‍ ഒന്നാംസ്ഥാനം നേടിയ കട്ടപ്പനക്ക് 143ഉം രണ്ടാം സ്ഥാനക്കാരായ നെടുങ്കണ്ടത്തിന് 135ഉം മൂന്നാം സ്ഥാനക്കാരായ അടിമാലിക്ക് 103 പോയന്‍റും ഉണ്ട്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കട്ടപ്പന -130, തൊടുപുഴ -120, അടിമാലി 102 - പോയന്‍റ് നേടി. സാമൂഹിക ശാസ്ത്ര മേളയില്‍ എല്‍.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ പീരുമേടിന് 35ഉം അറക്കുളത്തിന് 34ഉം തൊടുപുഴക്ക് 20 പോയന്‍റുണ്ട്. യു.പിയില്‍ തൊടുപുഴ -41, നെടുങ്കണ്ടം -40, അറക്കുളം -24 എന്നിങ്ങനെയാണ് പോയന്‍റുനില. ഹൈസ്കൂള്‍ വിഭാഗത്തില്‍ കട്ടപ്പന -76, തൊടുപുഴ -52, പീരുമേട് -46 പോയന്‍റുനേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കട്ടപ്പനക്ക് 79 പോയന്‍റുണ്ട്. 39 വീതം പോയന്‍റ് നേടി തൊടുപുഴയും അറക്കുളവും രണ്ടാം സ്ഥാനം പങ്കിട്ടു. മൂന്നാംസ്ഥാനത്തത്തെിയ അടിമാലിക്ക് 37 പോയന്‍റാണുള്ളത്. വൈകീട്ട് നടന്ന സമാപന സമ്മേളനം നഗരസഭാ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്സന്‍െറ ആദ്യ പൊതുചടങ്ങായിരുന്നു ഇത്. നഗരസഭാ കൗണ്‍സിലര്‍ ജെസി ജോണി അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍ സി.കെ. ജാഫര്‍ ട്രോഫികള്‍ വിതരണം ചെയ്തു. കൗണ്‍സിലര്‍മാരായ ടി.കെ. അനില്‍കുമാര്‍, ബീന ബഷീര്‍, ഷേര്‍ളി ജയപ്രകാശ്, ഡി.ഡി.ഇ സുരേഷ് മാത്യു, പ്രിന്‍സിപ്പല്‍ ജോര്‍ജ് ജോസഫ് കേളകം, ഹെഡ്മാസ്റ്റര്‍ ഷാജന്‍ ജോസഫ്, പി.ടി.എ പ്രസിഡന്‍റ് പോള്‍ കുഴിപ്പിള്ളില്‍ എന്നിവര്‍ സംസാരിച്ചു. എ.എം. ഷാജഹാന്‍ സ്വാഗതവും റോയി ടി. ജോസ് ആന്‍റണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.