ചെറുതോണി: ഇടുക്കി ജലവൈദ്യുതി പദ്ധതിക്ക് സ്ഥലം കാണിച്ചു നല്‍കിയ ആദിവാസി ഗോത്രത്തലവന്‍ ചെമ്പന്‍കൊലുമ്പന്‍െറ സമാധി സ്ഥലം നവീകരിക്കുന്നതിന് 70 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ അറിയിച്ചു. ടൂറിസം വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. വെള്ളാപ്പാറയിലുള്ള സമാധി സ്ഥലത്ത് ചെമ്പന്‍കൊലുമ്പന്‍െറ പൂര്‍ണകായ പ്രതിമ പുതുതായി സ്ഥാപിക്കും. കോമ്പൗണ്ടിനുള്ളില്‍ ആകര്‍ഷകമായ ചെറിയ ഉദ്യാനവും കല്‍വിളക്കും സന്ദര്‍ശകര്‍ക്ക് കാണുന്നതിനുള്ള നടപ്പാതയും ക്രമീകരിക്കും. സാംസ്കാരിക വകുപ്പാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രശസ്ത ശില്‍പി കുന്നുവിള എം. മുരളിയാണ് കൊലുമ്പന്‍െറ പൂര്‍ണകായ പ്രതിമ നിര്‍മിക്കുന്നത്. ഇടുക്കി ജലാശയവും അണക്കെട്ടുകളും സന്ദര്‍ശിക്കാനത്തെുന്ന വിനോദ സഞ്ചാരികള്‍ക്ക് ആകര്‍ഷകമായ രീതിയിലും പൗരാണിക തനിമ നിലനിര്‍ത്തിക്കൊണ്ടുമുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് നടപ്പാക്കുന്നത്. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി നിര്‍മാണ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കാനാകുമെന്നും എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.