അടിമാലി: ഗവ. ഹൈസ്കൂളില്‍ സാമൂഹിക വിരുദ്ധര്‍ സാധന സാമഗ്രികള്‍ നശിപ്പിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ക്ളാസ് മുറികളില്‍ കയറിയ സാമൂഹിക വിരുദ്ധര്‍ മദ്യപിച്ച ശേഷം കുട്ടികളുടെ ബെഞ്ചുകള്‍, മുറിയിലെ ട്യൂബ് ലൈറ്റുകള്‍ എന്നിവ അടിച്ചുതകര്‍ത്തു. കൂടാതെ കുട്ടികളുടെ പരീക്ഷയെഴുതിയ മൂല്യ നിര്‍ണയ പേപ്പറുകളും നശിപ്പിച്ചു. സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന അടിമാലി ഫെസ്റ്റിന്‍െറ സമാപനത്തിനുശേഷം കൂടിയ സംഘമാണ് അക്രമം നടത്തിയത്. സ്കൂളിലെ ഒന്നും, രണ്ടും ക്ളാസുകള്‍ പ്രവര്‍ത്തിക്കുന്ന മുറികളിലായിരുന്നു മദ്യപസംഘം അഴിഞ്ഞാടിയത്. ചൊവ്വാഴ്ച സ്കൂള്‍ തുറന്ന് രാവിലെ എത്തിയ കുട്ടികളും അധ്യാപകരുമാണ് ക്ളാസ് മുറികള്‍ നശിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫെസ്റ്റ് നഗരിയില്‍ എത്തിയവരാണ് അക്രമത്തിനു പിന്നിലെന്ന് കണ്ടത്തെി. ഫെസ്റ്റ് സംഘാടകരെ വിവരമറിയിച്ചുവെങ്കിലും ഇവര്‍ സംഭവം ഒതുക്കി തീര്‍ക്കാനാണ് ശ്രമിച്ചതെന്ന് ആക്ഷേപമുണ്ട്. ഇതിനിടെ ചില രക്ഷാകര്‍ത്താക്കള്‍ പ്രതിഷേധവുമായി രംഗത്തത്തെി. പൊതു പരിപാടികള്‍ക്ക് സ്കൂള്‍ വിട്ടുനല്‍കുമ്പോള്‍ സംഘാടകര്‍ പാലിക്കേണ്ട കാര്യങ്ങള്‍ ലംഘിച്ചതായും മാതാപിതാക്കള്‍ ആരോപിച്ചു. എന്നാല്‍, സംഭവം ഒതുക്കി തീര്‍ക്കാനും പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.