ഗതാഗത നിയമലംഘനം; ജില്ലയില്‍ 42.50 ലക്ഷം പിഴയീടാക്കി

തൊടുപുഴ: ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരായ നടപടികളുടെ ഭാഗമായി ജില്ലയില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ 2015 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 17വരെ പിഴയീടാക്കിയത് 42,50,9000 രൂപ. ഇടുക്കി മോട്ടോര്‍ വാഹനവകുപ്പിന്‍െറ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍, തൊടുപുഴ, ദേവികുളം, നെടുങ്കണ്ടം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടത്തെിയത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 1402 പേര്‍ക്കെതിരെയും ഹെല്‍മറ്റ് ധരിക്കാത്തതിന് 8409 പേര്‍ക്കെതിരെയും അമിതഭാരം കയറ്റിയതിന് 429 പേര്‍ക്കെതിരെയും ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 1607 കേസുകളിലും നടപടിയെടുത്തു. നിയമം ലംഘിച്ച് ഓടിയതിന് 518 ടിപ്പറുകള്‍ക്കും കള്ള ടാക്സിയായി ഓടിയ 69 വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു. സണ്‍ഫിലിം ഒട്ടിച്ചതിന് 108 കേസുകളും അപകട കരമായ ഡ്രൈവിങ്ങിന് 1283 കേസുകളും എടുത്തു. കുട്ടികളുടെ ഡ്രൈവിങ്ങും ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന കേസുകളും വര്‍ധിക്കുന്നതായാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. അപകടകരമായ ഡ്രൈവിങ്ങില്‍ മുന്നില്‍ ബൈക്ക് യാത്രികരാണ്. ജില്ലയില്‍ കൊടും വളവുകളും അശാസ്ത്രീയ റോഡ് നിര്‍മാണവും മിക്ക അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഒരു ദിവസത്തിനിടെ ശരാശരി ആറ് കുട്ടികളെങ്കിലും ലൈസന്‍സില്ലാതെ പിടിയിലാകുന്നുണ്ടെന്നാണ് കണക്കുകള്‍. കെ.എസ്.ആര്‍.ടി.സി ബസുകളെ അപേക്ഷിച്ച് സ്വകാര്യ ബസുകളാണ് ജില്ലയില്‍ കൂടുതല്‍ അപകടം സൃഷ്ടിക്കുന്നത്. സംസ്ഥാനതലത്തില്‍ വാഹന പരിശോധന ഊര്‍ജിതമാക്കിയതിന്‍െറ ഭാഗമായി ജില്ലയില്‍ അപകട മരണനിരക്ക് കുറയാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. വാഹന പരിശോധന കര്‍ശനമായി നടത്തുകയും നിയമം ലംഘിച്ച് ഓടുന്ന വാഹനങ്ങളെ പിടികൂടി പിഴ ഈടാക്കുന്നുമുണ്ട്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് പിഴ ഇനത്തില്‍ സര്‍ക്കാറിന് കൂടുതല്‍ വരുമാനം ഉണ്ടായതായും അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.