ക്രഡിറ്റ് പ്ളാന്‍: ജില്ലക്ക് 5553 കോടി വായ്പാ സാധ്യത

തൊടുപുഴ: നബാര്‍ഡ് തയാറാക്കിയ അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള പൊട്ടന്‍ഷ്യല്‍ ലിങ്കഡ് ക്രഡിറ്റ് പ്ളാന്‍ (പി.എല്‍.പി) കലക്ടര്‍ വി. രതീശന്‍ പുറത്തിറക്കി. ഇതനുസരിച്ച് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 5553.41 കോടി രൂപയുടെ വായ്പാ സാധ്യതയാണ് ജില്ലക്കുള്ളത്. നടപ്പ് സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ധനയാണുള്ളത്. കാര്‍ഷിക മേഖലക്ക് വായ്പാ വിതരണത്തില്‍ വര്‍ധിച്ച മുന്‍ഗണന നല്‍കണമെന്ന് ജില്ലാ ലീഡ് മാനേജര്‍ എം. മതിയഴകന് നല്‍കി ക്രഡിറ്റ് പ്ളാന്‍ പ്രകാശനം ചെയ്ത് കലക്ടര്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് നിഷ്കര്‍ഷിച്ച പുതുക്കിയ വായ്പാ മുന്‍ഗണനാക്രമം അനുസരിച്ച് ജില്ലയിലെ ബാങ്കുകളും സര്‍ക്കാര്‍ വകുപ്പുകളും നല്‍കിയ കണക്കുകളും നിര്‍ദേശങ്ങളും അനുസരിച്ചാണ് ക്രഡിറ്റ് പ്ളാന്‍ തയാറാക്കിയതെന്ന് നബാര്‍ഡ് ജില്ലാ ഡെവലപ്മെന്‍റ് മാനേജര്‍ അശോക്കുമാര്‍ നായര്‍ പറഞ്ഞു. കാര്‍ഷിക മേഖലക്ക് 3403.97 കോടി രൂപയുടെ വായ്പാ സാധ്യതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കയറ്റുമതി, സാമൂഹിക അടിസ്ഥാന സൗകര്യമേഖലയുടെ വികസനത്തിനുള്ള വായ്പാ സാധ്യതയും ഇത്തവണത്തെ ക്രഡിറ്റ് പ്ളാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭവന മേഖലയില്‍ 155.85 കോടി രൂപയുടെയും വിദ്യാഭ്യാസ മേഖലയില്‍ 138.87 കോടി രൂപയുടെയും വായ്പാ സാധ്യതയാണ് കണക്കാക്കിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.