ദേശീയപാത 183: സംരക്ഷണ ഭിത്തി നിര്‍മാണം പാതിവഴിയില്‍ മുടങ്ങി

പീരുമേട്: ദേശീയപാത 183ല്‍ മുറിഞ്ഞപുഴക്ക് സമീപം റോഡിന്‍െറ സംരക്ഷണ ഭിത്തി നിര്‍മാണം പാതിവഴിയില്‍ മുടങ്ങി. സംരക്ഷണ ഭിത്തിയുടെ നിര്‍മാണം കഴിഞ്ഞ മൂന്നുമാസമായി മുടങ്ങിക്കിടക്കുകയാണ്. കൊടുംവളവായ ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നു. കഴിഞ്ഞദിവസം കെ.എസ്.ആര്‍.ടി.സി ബസിന്‍െറ ഡീസല്‍ ടാങ്കില്‍ കാര്‍ ഇടിച്ച് ടാങ്ക് തകര്‍ന്ന് ഡീസല്‍ റോഡില്‍ ഒഴുകി ഗതാഗതം തടസ്സപ്പെട്ടു. അടുത്തദിവസം തമിഴ്നാട്ടില്‍നിന്നത്തെിയ വാന്‍ സംരക്ഷണ ഭിത്തിയിലേക്ക് മറിഞ്ഞു. ഇതോടൊപ്പം റോഡിന്‍െറ ഇരുവശങ്ങളിലും വളര്‍ന്നുനില്‍ക്കുന്ന കാട്ടുചെടികളും കാഴ്ചമറച്ച് അപകടം സൃഷ്ടിക്കുന്നു. കഴിഞ്ഞ ശബരിമല തീര്‍ഥാടനത്തെ അവലോകനയോഗത്തിലും കാലവര്‍ഷത്തിന് മുന്നോടിയായി നടന്ന അവലോകന യോഗത്തിലും കാട്ടുചെടികള്‍ വെട്ടിമാറ്റാന്‍ ദേശീയപാത അധികൃതര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. പെരുവന്താനം മുതല്‍ വണ്ടിപ്പെരിയാര്‍ വരെയുള്ള 30 കിലോമീറ്ററോളം ദൂരത്തില്‍ റോഡിന്‍െറ ഇരുവശത്തും കാട്ടുചെടികള്‍ വളര്‍ന്നുനില്‍ക്കുന്നതിനാല്‍ കൊടുംവളവുകളില്‍ വാഹനങ്ങള്‍ അടുത്തത്തെിയ ശേഷമാണ് ഡ്രൈവര്‍മാര്‍ കാണുന്നത്. വളഞ്ഞാങ്ങാനം വെള്ളച്ചാട്ടത്തിലെ പാലത്തിന്‍െറ മധ്യഭാഗത്ത് നിര്‍മിച്ച ഡിവൈഡറില്‍ സിഗ്നല്‍ ഇല്ലാത്തതും അപകടം സൃഷ്ടിക്കുന്നു. വളവിലുള്ള പാലത്തിലെ ഡിവൈഡറും വാഹനം അടുത്തത്തെിയശേഷമാണ് ഡ്രൈവര്‍മാര്‍ കാണുന്നത്. ഡിവൈഡര്‍ അപകടഭീഷണി ഉയര്‍ത്തുന്നതായും ഹൈവേ പൊലീസ് ചൂണ്ടിക്കാണിക്കുന്നു. രാത്രിയില്‍ ഡിവൈഡറില്‍ വാഹനങ്ങള്‍ കയറി മറിയുന്നതും നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതും പതിവ് സംഭവമാണ്. ഡിവൈഡറിന്‍െറ ഇരുവശങ്ങളും വാഹനങ്ങള്‍ ഇടിച്ച് തകര്‍ന്നിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.