കുമളി: നാട്ടുകാരെ ഭീതിയിലാക്കുന്ന തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കാട്ടിനുള്ളില്‍ കയറിയത് ജീവികള്‍ക്ക് ഭീഷണിയായി. പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിലാണ് പത്തോളം തെരുവുനായ്ക്കള്‍ ദിവസങ്ങളായി ചുറ്റിത്തിരിയുന്നത്. തേക്കടി ചെക്പോസ്റ്റ് മുതല്‍ തേക്കടി തടാകത്തിന് നടുവിലെ ലേക്പാലസ് ഹോട്ടലിന് സമീപത്തുവരെ തെരുവുനായ്ക്കള്‍ വനത്തിനുള്ളിലൂടെ സഞ്ചരിച്ചത്തെുന്നുണ്ട്. വനത്തിനുള്ളില്‍ ദിവസങ്ങളോളം ചുറ്റിത്തിരിഞ്ഞ് മ്ളാവ്, പന്നി, കേഴ, കരിങ്കുരങ്ങ്, മുയല്‍ തുടങ്ങി നിരവധി ജീവികളെയാണ് തെരുവുനായ്ക്കള്‍ കൊന്നൊടുക്കുന്നത്. സംരക്ഷിത വനമേഖലയും കടുവ സങ്കേതവുമായിട്ടും ഇവയുടെ ശല്യം നിയന്ത്രിക്കാന്‍ നടപടിയുണ്ടായിട്ടില്ല. ആഴ്ചകളായി വനമേഖലക്കുള്ളില്‍ വിലസുന്ന തെരുവുനായ്ക്കളെ പിടികൂടാനും ഇവയുടെ ശല്യം ഒഴിവാക്കാനും വനപാലകരും താല്‍പര്യം കാട്ടുന്നില്ല. ലോകത്തിന്‍െറ വിവിധ കോണുകളില്‍നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് തേക്കടിയിലത്തെുന്ന വിദേശികള്‍ ഉള്‍പ്പെടെ വിനോദസഞ്ചാരികള്‍ക്കും തെരുവുനായ്ക്കള്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. തേക്കടി ബോട്ട് ലാന്‍ഡിങ്ങിന് സമീപം ചുറ്റിതിരിയുന്ന തെരുവുനായ്ക്കളെ ഭയന്നാണ് കുട്ടികള്‍ ഉള്‍പ്പെടെ വിനോദ സഞ്ചാരികള്‍ ബോട്ട് ടിക്കറ്റിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ലാന്‍ഡിങ്ങില്‍ സമയം ചെലവഴിക്കുന്നത്. കുമളി ടൗണ്‍, ലബ്ബക്കണ്ടം ആദിവാസി കോളനി, റോസാപ്പൂക്കണ്ടം, തേക്കടി പ്രദേശങ്ങളിലെ വളര്‍ത്തുനായ്ക്കളും ജീവികളെ പിടികൂടാന്‍ വനത്തിനുള്ളില്‍ പ്രവേശിക്കുന്നുണ്ട്. രോഗങ്ങള്‍ ബാധിച്ചതും പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നതുമായ നായ്ക്കള്‍ വനത്തിനുള്ളില്‍ ചുറ്റിത്തിരിയുന്നത് വന്യജീവി സങ്കേതത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വനം വകുപ്പിന്‍െറ സവാരി ആനയെ തെരുവുനായ കടിച്ച് പരിക്കേല്‍പിച്ച സംഭവവും തേക്കടിയിലുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.