ലഡാക്കിൽനിന്നുള്ള റിപ്പോർട്ട് അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ദേവഗൗഡ

ബംഗളൂരു: ലഡാക്കിൽ ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും വിഷയം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ സർക്കാർ അറിയിക്കണമെന്നും മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. ഗൽവാൻ താഴ്വരയിൽനിന്നുള്ള സംഭവങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. എങ്ങനെയാണ് നമ്മുടെ പട്ടാളക്കാരുടെ ജീവൻ നഷ്ടമായത്. ദേശീയ താത്പര്യം മുൻനിർത്തി ചൈനയുമായുള്ള അതിർത്തി പ്രശ്നം സംബന്ധിച്ചുള്ള കൃത്യമായ വിവരം പ്രധാനമന്ത്രി അറിയിക്കണം -അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.