ബംഗളൂരു: കര്‍ണാടകത്തില്‍ . ഇവരെ കോവിഡ് പ്രതിരോധ പോരാളികളായി അംഗീകരിച്ചാണ് അഞ്ചു വര്‍ഷത്തിനു ശേഷം സ്‌റ്റൈപന്‍ഡ് വര്‍ധിപ്പിച്ചതെന്ന് മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകര്‍ പറഞ്ഞു. ഹൗസ് റസിഡൻറുമാര്‍ക്ക് 10,000 രൂപയും പി.ജി. വിദ്യാര്‍ഥികള്‍ക്ക് 15,000 രൂപയും വര്‍ധിപ്പിച്ചു. സൂപ്പര്‍ സ്െപഷ്യാലിറ്റി കോഴ്‌സിലെ വിദ്യാര്‍ഥികള്‍ക്കും 15,000 രൂപയുടെ വര്‍ധനവുണ്ട്. നിര്‍ബന്ധിത സേവനം ചെയ്യുന്ന സീനിയര്‍ റസിഡൻറുമാരുടെ സ്റ്റൈപന്‍ഡ് 45,000ത്തില്‍ നിന്ന് 60,000 ആക്കി. ഫെലോഷിപ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരുന്ന സ്റ്റൈപന്‍ഡ് 30,000 രൂപയായിരുന്നത് 60,000 രൂപയായി. ഇതോടെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സ്‌റ്റൈപന്‍ഡിനായുള്ള വാര്‍ഷിക ചെലവ് 256 കോടി രൂപയാകുമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജ് ജീവനക്കാരുടെ ശമ്പളവും ഏഴാം ശമ്പളകമീഷൻെറ നിര്‍ദേശപ്രകാരം വര്‍ധിപ്പിച്ചിട്ടുണ്ട്. പരീക്ഷ എഴുതുന്നവർക്ക് സാനിറ്റൈസർ ബംഗളൂരു: എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി സർക്കാറുമായി സഹകരിച്ചുകൊണ്ട് റിയൽ എസ്റ്റേറ്റ് കമ്പനിയായ എംബസി ഗ്രൂപ് സാനിറ്റൈസറുകൾ നൽകും. പരീക്ഷ എഴുതുന്ന 8.48 ലക്ഷം വിദ്യാർഥികൾക്കായി സംസ്ഥാനത്തെ 2,879 സൻെറുകളിലായിരിക്കും എംബസി ഗ്രൂപ് സാനിറ്റൈസറുകൾ നൽകുക. ഇതിനായി 65 ലക്ഷം രൂപയാണ് ഗ്രൂപ് െചലവഴിക്കുന്നത്. ഗർഭിണികളുടെ സുരക്ഷ; വെബിനാർ ബംഗളൂരു: കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ഗർഭിണികളുടെ സുരക്ഷ മുൻനിർത്തി സക്ര ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. പ്രഭ രാമകൃഷ്ണ, ഡോ. എസ്. ചിത്ര എന്നിവരാകും വെബിനാറിൽ പെങ്കടുക്കുക. കോവിഡ് കാലത്തെ പ്രസവവും അതിനുശേഷം പാലിക്കേണ്ട മുൻകരുതലും വിശദമാക്കും. ബുധനാഴ്ച 3.30നാണ് വെബിനാർ. തത്സമയ ഒാൺലൈൻ ചർച്ചയിൽ പങ്കെടുക്കാൻ സൗജന്യമായി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ലിങ്ക്: https://register.gotowebinar.com/register/8739824822060478731?source=Emailer ദുബൈയിൽനിന്ന് രണ്ടാം വിമാനമെത്തി ബംഗളൂരു: ദുബൈയിൽനിന്ന് രണ്ടാമത്തെ വിമാനം മംഗളൂരുവിലെത്തി. കർണാടക സ്വദേശികളായ 178 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാർക്കായി വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. മംഗളൂരു, ഉഡുപ്പി ഉൾപ്പെടെ ജില്ലകളിലുള്ളവരാണ് തിരിച്ചെത്തിയത്. കർണാടക ആർ.ടി.സി ബസുകളിൽ ഇവരെ 14 ദിവസത്തെ നിരീക്ഷണത്തിനായി ഹോട്ടലുകളിലേക്ക് മാറ്റി. ദുരിതാശ്വാസ നിധിയിലേക്ക് സഹായം ബംഗളൂരു: കോവിഡിനെതിരായ പോരാട്ടത്തിൽ സർക്കാറിന് പിന്തുണയുമായി ബാംഗ്ലൂർ സർവകലാശാല വൈസ് ചാൻസലറും ജീവനക്കാരും. വൈസ് ചാൻസലർ പ്രഫ. കെ.ആർ. വേണുഗോപാൽ ഒരു മാസത്തെ ശമ്പളമായ 1.65 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സർവകലാശാലയിലെ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ചേർത്ത് 24.63 ലക്ഷം രൂപയും നൽകി. ഹൊങ്ങസാന്ദ്രയിൽ പൂർണ രോഗ മുക്തി ബംഗളൂരു: അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിൽ കോവിഡ് സ്ഥിരീകരിച്ച ബംഗളൂരുവിലെ ഹൊങ്ങസാന്ദ്രയിൽ പൂർണ രോഗമുക്തി. പ്രദേശത്ത് രോഗം സ്ഥിരീകരിച്ച 35 അന്തർ സംസ്ഥാന തൊഴിലാളികളും രോഗം ഭേദമായി. ഇവർ പ്രത്യേക ട്രെയിനിൽ ബിഹാറിലേക്ക് പോകാൻ ഒരുങ്ങുകയാണ്. ഇവരിൽ ചിലർ തിങ്കളാഴ്ച രാത്രി മടങ്ങി. ഏപ്രിൽ 21ന് ഹൊങ്ങസാന്ദ്രയിൽ ആദ്യ േപാസിറ്റിവ് കേസ് റിപ്പോർട്ട് ചെയ്തതിനെതുടർന്ന് 206പേരെയാണ് നിരീക്ഷണത്തിലാക്കിയത്. ഹോട്ടലുകളിൽ നിരീക്ഷണത്തിൽ തുടരുന്നവരുടെ പരിശോധന ഫലം നെഗറ്റിവായാൽ അവരെയും പുറത്തുവിടും. പി. കൃഷ്ണ ഭട്ട് ഹൈകോടതി അഡീഷനൽ ജഡ്ജ് ബംഗളൂരു: ജുഡീഷ്യറി ഒാഫിസർ പി. കൃഷ്ണ ഭട്ടിനെ കർണാടക ഹൈകോടതി അഡീഷനൽ ജഡ്ജായി നിയമിച്ച സുപ്രീം കോടതി കോളീജിയത്തിൻെറ ശിപാർശക്ക് നാലുവർഷത്തിനുശേഷം കേന്ദ്രത്തിൻെറ അംഗീകാരം. രണ്ടു വർഷത്തേക്ക് ഹൈകോടതി അഡീഷനൽ ജഡ്ജിയായാണ് കേന്ദ്ര നിയമ മന്ത്രാലയത്തിൻെറ നിയമനം. 2016ലാണ് കൃഷ്ണ ഭട്ടിനെ നിയമിക്കാൻ ശിപാർശ ചെയ്തത്. 2014ൽ പി. കൃഷ്ണ ഭട്ടിനെതിരെ ജുഡീഷ്യൽ ഒാഫിസറായ വനിത പരാതി നൽകിയിരുന്നു. തുടർന്നാണ് ശിപാർശ തള്ളിയത്. പിന്നീട് കർണാടക ഹൈകോടതി സ്ത്രീയുടെ പരാതി അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. 2019 ഒക്ടോബറിൽ വീണ്ടും ശിപാർശ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.