നാട്ടിലേക്ക് സൗജന്യയാത്ര; മലയാളി സംഘടനകളുടെ യോഗം വിളിച്ച് കോൺഗ്രസ്

-പാസ് ലഭിച്ചിട്ടുള്ളവർക്ക് ഹെൽപ് ഡെസ്കുകളുമായി ബന്ധപ്പെടാം ബംഗളൂരു: ലോക്ഡൗണിൽ കഴിഞ്ഞ രണ്ടുമാസമായി ബംഗളൂരുവിലും സംസ്ഥാനത്തെ മറ്റിടങ്ങളിലും കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ സൗജന്യയാത്ര ഒരുക്കുന്നതുമായി കർണാടക കോൺഗ്രസ് മലയാളി സംഘടനകളുടെ യോഗം വിളിച്ചുചേർത്തു. കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകളുടെ ഹെല്‍പ് ഡെസ്‌കുകളുമായി ബന്ധപ്പെടുന്നവര്‍ക്കും കെ.പി.സി.സി സൗജന്യമായി വാഹന സൗകര്യമൊരുക്കി നല്‍കാന്‍ തയാറാണെന്ന് കർണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ സംഘടനകളെ അറിയിച്ചു. പാസുള്ളവർക്ക് മാത്രമായിരിക്കും സൗജന്യ യാത്ര സൗകര്യമൊരുക്കുക. കേരളത്തിലെ മുഴുവന്‍ ജില്ലകളിലുള്ളവര്‍ക്കും സൗകര്യം ലഭ്യമാകും. ലോക്ഡൗണിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്നും ഒരു മലയാളിയും നാട്ടിൽ പോവാൻ കഴിയാതെ പ്രയാസപ്പെടാൻ പാടില്ലെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. കെ.പി.സി.സിയുടെ നേതൃത്വത്തിൽ യാത്രികരെയും വഹിച്ച് ആദ്യ വാഹനം െചാവ്വാഴ്ച പുറപ്പെടും. കെ.പി.സി.സി പ്രസിഡൻറ് ഡി.കെ. ശിവകുമാറിൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് യാത്ര സംവിധാനത്തിൻെറ മുഖ്യചുമതലയുള്ള കോഓഡിനേറ്റര്‍ എന്‍.എ. ഹാരിസ് എം.എല്‍.എ, കെ.പി.സി.സി. വൈസ് പ്രസിഡൻറ് സലിം അഹമ്മദ്, കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോഓഡിനേറ്റര്‍ എന്‍.എ. മുഹമ്മദ് ഹാരിസ്, ടി. എം. ഷഹീദ് എന്നിവര്‍ നേതൃത്വം നല്‍കി. കെ.എം.എസ്.സി, കേരള സമാജം, എം.എം.എ, സുവര്‍ണ കര്‍ണാടക കേരളസമാജം, സെക്യുലര്‍ ഫോറം, കര്‍ണാടക പ്രവാസി കോണ്‍ഗ്രസ്, കെ.കെ.ടി.എഫ്, ദയ ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. പാസ് ലഭ്യമായിട്ടുള്ളവർക്ക് കോൺഗ്രസിൻെറയും മറ്റു മലയാളി സംഘടനകളുടെയും ഹെൽപ് ഡെസ്കുകളുമായി ബന്ധപ്പെട്ട് സീറ്റ് ഉറപ്പാക്കാം. ഒരു ബസിൽ 25 പേരെയായിരിക്കും കയറ്റുക. യാത്രയുടെ ചെലവ് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വഹിക്കും. മഞ്ചേശ്വരം, വാളയാർ, മുത്തങ്ങ എന്നീ മൂന്നു അതിർത്തികൾ വഴിയായിരിക്കും ആളുകെള നാട്ടിലെത്തിക്കുക. ഹെൽപ്ലൈനുകളിലൂടെ ബന്ധപ്പെടുന്നവരുടെ എണ്ണമനുസരിച്ചാണ് വാഹനങ്ങള്‍ ക്രമീകരിക്കുക. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് കർണാടക പി.സി.സി സൗജന്യയാത്രാ സൗകര്യം ഏർപ്പെടുത്തിയത്. കർണാടക-കേരള സര്‍ക്കാറുകളുടെ പാസുകള്‍ കിട്ടുന്നവര്‍ക്ക് കേരളത്തിലേക്കുള്ള യാത്രക്കായുള്ള സഹായം ഹെല്‍പ് ഡെസ്‌ക് വഴി ലഭിക്കും. സഹായം ആവശ്യമുള്ളവര്‍ എന്‍.എ. ഹാരിസ് എം.എല്‍.എയുടെ 9696969232 എന്ന മൊബൈല്‍ നമ്പറിലോ, infomlanaharis@gmail.com എന്ന ഇമെയില്‍ ഐ.ഡിയിലോ ബന്ധപ്പെടണം. ഹെൽപ്ലൈനുകളുമായി മലയാളി സംഘടനകള്‍ പാസ് ലഭിച്ചിട്ടും നാട്ടിലേക്ക് പോകാന്‍ വാഹനമില്ലാത്തവര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കാന്‍ മലയാളി സംഘടനകളുടെ ഹെൽപ്ലൈനുകളുണ്ട്. കെ.എം.സി.സി. : 9886300573, 9036162645, 9900873124 കേരളസമാജം : 9739709558, 9945686183, 9686665995 കര്‍ണാടക പ്രവാസി കോണ്‍ഗ്രസ്: 8884840022, 9986894664, 8904056070 മലബാര്‍ മുസ്ലിം അസോസിയേഷന്‍ (എം.എം.എ.) : 9071120120, 9071140140, 9164592948 കർണാടക മലയാളി കോൺഗ്രസ് : 9741659788, 9620532692,9742082260 പാസ് ലഭിച്ചവരെ നാട്ടിലെത്തിക്കാൻ കേരള സമാജം ബംഗളൂരു: കേരള സമാജത്തിൻെറ നേതൃത്വത്തിൽ പാസ് ലഭിച്ച മുഴുവൻ മലയാളികളെയും കേരളത്തിൽ എത്തിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. അതിൻെറ വിജയത്തിനായി കേരളത്തിലെ ജില്ലകളുടെ അടിസ്ഥാനത്തിൽ വാട്സ്ആപ് ഗ്രൂപ്പുകളുണ്ടാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഇനിയും പാസിന് അപേക്ഷിക്കാത്തവരെ സഹായിക്കാനായി ഹെൽപ് ഡസ്കിന് കൂടിരൂപം നൽകിയിട്ടുണ്ട്. സർക്കാറിൻെറ അനുമതി ലഭിക്കുകയാണെങ്കിൽ കേരളത്തിലേ ഓരോ ജില്ല ആസ്ഥാനത്തേക്കും ആളുകളെ നേരിട്ടെത്തിക്കുകയാണ് കേരള സമാജത്തിൻെറ ലക്ഷ്യം. ഇതിനകം നാല് ബസുകൾ കേരളത്തിൻെറ ചെക്ക്പോസ്റ്റുകൾ വരെ അയച്ചിട്ടുണ്ട്. പുതുതായി ബുക്ക് ചെയ്യുന്നവരെ ഗ്രൂപ് അടിസ്ഥാനത്തിൽ ബുക്ക് ചെയ്താൽ ജില്ലാടിസ്ഥാനത്തിൽ കേരളത്തിൽ എത്തിക്കാനുള്ള നീക്കം കേരള സമാജത്തിൻെറ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.