യാത്രാ ബസുമായി കേരള സമാജം

ബംഗളൂരു: പാസ് ലഭ്യമായിട്ടും വാഹന സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന മലയാളികൾക്ക് താങ്ങായി കേരള സമാജത്തിൻെറ നേതൃത്വത്തിൽ ആദ്യ ബസ് ശനിയാഴ്ച രാത്രി 10ന് പുറപ്പെട്ടു. കേരള സമാജം പ്രസിഡൻറ് സി.പി. രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. ജനറൽ സെക്രട്ടറി െറജികുമാർ, ജോ.സെക്രട്ടറി ജയ്ജോ ജോസഫ്, സിറ്റി സോൺ കൺവീനർ ലിേൻറാ കുര്യൻ, വൈറ്റ് ഫീൽഡ് ചെയർമാൻ ഷാജി, കൺവീനർ അനിൽ കുമാർ, ജയപ്രകാശ്, ജോസ്, വിപിൻ, ജിജു സിറിയക്, സുഭാഷ് എന്നിവർ നേതൃത്വം നൽകി. യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി യാത്രയാക്കി. വാളയാറിലേക്ക് പുറപ്പെട്ട ബസ് രാവിലെ അഞ്ചിന് ചെക്പോസ്റ്റിൽ എത്തി. അവിടെനിന്ന് ഏർപ്പാടാക്കിയ മറ്റു വാഹനങ്ങളിൽ യാത്രക്കാർ വീടുകളിലേക്ക് മടങ്ങി. ഇതിൽ രണ്ടു പേരെ സര്‍ക്കാര്‍ ക്വാറൻറീനിലേക്ക് മാറ്റി. രണ്ടാമത്തെ ബസ് ഞായറാഴ്ച പുറപ്പെട്ടു. തിങ്കളാഴ്ച വാളയാർ, കുമളി ചെക്പോസ്റ്റുകളിലേക്ക് ബസുകൾ സർവിസ് നടത്തും. ഇതുവരെ ആയിരത്തിലേറെ ആളുകളെ മറ്റു ചെറിയ വാഹനസൗകര്യങ്ങൾ ഉപയോഗിച്ച് അതിർത്തി കടത്തിവിടാൻ കേരള സമാജത്തിൻെറ നേതൃത്വത്തിൽ കഴിഞ്ഞതായി ജനറല്‍ സെക്രട്ടറി െറജികുമാര്‍ അറിയിച്ചു. കേരള സമാജത്തിൻെറ വാഹന സൗകര്യം പ്രയോജനപ്പെടുത്തി നാട്ടിൽ പോകാൻ താൽപര്യമുള്ളവർ വിശദ വിവരങ്ങൾക്ക് 9036339194, 8197302292, 9019112467 നമ്പറുകളിൽ ബന്ധപ്പെടണം. കിറ്റ് വിതരണം ബംഗളൂരു: മാതൃദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യൂനിയൻ ജിഗനി ശാഖയുടെ നേതൃത്വത്തിൽ അമ്മമാർക്ക് ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു. യൂനിയൻ സെക്രട്ടറി സത്യൻ പുത്തൂർ, ജോ. സെക്രട്ടറി ബിജു കുമാർ, ബി.ജി റോഡ് ശാഖ പ്രസിഡൻറ് ഹരിദാസൻ, സെക്രട്ടറി ആദിത്യ ഉദയ്, ജിഗനി ശാഖ പ്രിസിഡൻറ് രതീഷ്, സെക്രട്ടറി ശിവൻ എന്നിവർ നേതൃത്വം നൽകി. .............................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.