കെ.എസ്.ആര്‍.ടി.സി പരിസരത്ത് തുപ്പിയാല്‍ 100 രൂപ പിഴ

ബംഗളൂരു: കോവിഡ് 19ൻെറ പശ്ചാത്തലത്തില്‍ വിവിധ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് കര്‍ണാടക ആര്‍.ടി.സി. ബസ് സ്റ്റാൻഡുകളുടെയും ഡിപ്പോകളുടെയും പരിസരത്ത് യാത്രക്കാര്‍ തുപ്പുന്നതിന് വിലക്കേര്‍പ്പെടുത്തി. വിലക്ക് ലംഘിച്ചാല്‍ 100 രൂപ പിഴയീടാക്കുമെന്ന് കര്‍ണാടക ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു. ബസ് സ്റ്റാൻഡുകളില്‍ 'നോ സ്പിറ്റിങ്' എന്നും വിലക്കു ലംഘിച്ചാല്‍ 100 രൂപ പിഴയുണ്ടാകുമെന്നുള്ള അറിയിപ്പ് ബോര്‍ഡുകള്‍ കന്നടയിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കും. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ വിലക്ക് ലംഘിച്ചാല്‍ 200 രൂപയാകും പിഴ. ബസ് സ്റ്റാൻഡ്, ഡിപ്പോ, ഓഫിസ്, വര്‍ക്ക് ഷോപ്പ്, ട്രെയ്നിങ് സൻെറര്‍, കാൻറീന്‍ എന്നിവയുടെ പരിസരങ്ങളില്‍ തുപ്പുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. karnataka pravasi congress: കൂട് ഇല്ലാത്തവരുടെ കൂടെയുണ്ട് എന്ന പ്രവാസി കോൺഗ്രസിൻെറ പദ്ധതിയുടെ ഉദ്ഘാടനം ആർ. കെ. രമേശ്‌ നിർവഹിക്കുന്നു mall preparation: മാളുകൾ തുറക്കുന്നതിന് മുന്നോടിയായി ജീവനക്കാർ ഹാൻഡ് സാനിറ്റൈസറും മറ്റു സുരക്ഷ സംവിധാനങ്ങളും സ്ഥാപിക്കുന്നു. ജൂൺ ഒന്ന് മുതൽ തുറക്കുമെന്നാണ് സർക്കാർ അറിയിച്ചിരുന്നതെങ്കിലും കേന്ദ്ര മാർഗനിർദേശം പാലിച്ചുകൊണ്ട് ജൂൺ എട്ടിനായിരിക്കും മാളുകൾ തുറക്കുക. temple sanitizing: ആരാധനാലായങ്ങൾ തുറക്കുന്നതിന് മുന്നോടിയായി ജയനഗറിലെ ശ്രീവിനായക ക്ഷേത്രം ശുചീകരിക്കുന്ന സന്നദ്ധ പ്രവർത്തകർ. Migrant Workers Gather for Travel Passes during Coronavirus Lockdown: നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്യുന്നതിനായി അശോക് നഗർ പൊലീസ് സ്റ്റേഷന് സമീപത്തെ ഫുട്ബാൾ ഗ്രൗണ്ടിൽ എത്തിയ അന്തർ സംസ്ഥാന തൊഴിലാളികൾ അപേക്ഷ നൽകാൻ കാത്തുനിൽക്കുന്നു stray dogs shifitng 1,stray dogs shifitng 2: കോവിഡ് വ്യാപനത്തെ തുടർന്ന് സീൽ ഡൗൺ ചെയ്ത ശിവാജി നഗറിലെ ചാന്ദ്നി ചൗക്ക് മേഖലയിൽനിന്നും ബി.ബി.എം.പിയുടെ നേതൃത്വത്തിൽ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുന്നതിനായി തെരുവുനായ്ക്കളെ പിടിച്ചുകൊണ്ടുപോകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.