നഷ്​​ടപരിഹാരം ലഭിച്ചില്ല; സർക്കാറി​െൻറ 'അടിയന്തരം' നടത്തി ഒാട്ടോ ടാക്സി തൊഴിലാളികൾ

നഷ്ടപരിഹാരം ലഭിച്ചില്ല; സർക്കാറിൻെറ 'അടിയന്തരം' നടത്തി ഒാട്ടോ ടാക്സി തൊഴിലാളികൾ ബംഗളൂരു: ലോക്ഡൗണിൽ വാഹനം നിരത്തിലിറക്കാനാകാതെ ബുദ്ധിമുട്ടിലായ ഒാട്ടോ, ടാക്സി തൊഴിലാളികൾക്കായി സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക നൽകാത്തതിൽ പ്രതിഷേധം ഉയരുന്നു. തൊഴിലാളികൾക്ക് 5000 രൂപ വീതം നഷ്ടപരിഹാരത്തുക നൽകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ച് 11 ദിവസം പിന്നിട്ടിടും തുക ലഭിക്കാത്തതിനെ തുടർന്ന് ബംഗളൂരുവിൽ ഒാട്ടോ, ടാക്സി തൊഴിലാളികൾ പ്രതിഷേധിച്ചത്. പ്രതിഷേധ സൂചകമായി പ്രതീകാത്മകമായി സർക്കാറിൻെറ 11ാം ദിവസത്തെ 'അടിയന്തര കർമ'മാണ് തൊഴിലാളികൾ നടത്തിയത്. പ്രഖ്യാപനം കഴിഞ്ഞ പത്തു ദിവസത്തിലധികം കഴിഞ്ഞിട്ടും തുക വിതരണം ചെയ്യാനുള്ള നടപടിയുണ്ടായിട്ടില്ലെന്നും അതിനാലാണ് സർക്കാറിൻെറ പ്രഖ്യാപനത്തിന് മരണം സംഭവിച്ചുവെന്ന സൂചന നൽകി പ്രതിഷേധിച്ചതെന്നും ഒല, ഉബർ ഡ്രൈവേഴ്സ് ആൻഡ് ഒാണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് തൻവീർ പാഷ പറഞ്ഞു. ശാന്തിനഗറിലെ ട്രാൻസ്പോർട്ട് കമീഷണറുടെ ഒാഫിസിന് മുന്നിലാണ് വിളക്ക് കത്തിച്ച് തേങ്ങ മുറിച്ച് പുഷ്പങ്ങൾ അർപ്പിച്ച് പ്രതീകാത്മകമായി അന്ത്യകർമം നടത്തി പ്രതിഷേധിച്ചത്. വിവിധ മേഖലയിലുള്ളവർക്കായി സർക്കാർ പ്രഖ്യാപിച്ച പാക്കേജിലാണ് ഒാട്ടോ, ടാക്സി ഡ്രൈവർമാരെയും ഉൾപ്പെടുത്തിയത്. എന്നാൽ, ഇതുവരെ സർക്കാർ നൽകിയിട്ടില്ല. .............................................. ബ്രിഗേഡ് റോഡിലും ചർച്ച് സ്ട്രീറ്റിലും വീണ്ടും ആളനക്കം ബംഗളൂരു: രണ്ടുമാസത്തിലധികം നീണ്ട ലോക്ഡൗണിനുശേഷം തിങ്കളാഴ്ച മുതൽ ബ്രിഗേഡ് റോഡിലെയും ചർച്ച് സ്ട്രീറ്റിലെയും കടകൾ തുറന്നതോടെ സജീവമായി. സാധാരണയുള്ള തിരക്ക് ഇല്ലെങ്കിലും ബ്രിഗേഡ് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തതോടെ ആളുകൾ എത്തിതുടങ്ങി. ചർച്ച് സ്ട്രീറ്റിലും ആളുകൾ എത്തിതുടങ്ങി. ബംഗളൂരുവിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നാണ് ബ്രിഗേഡ് റോഡും ചർച്ച് സ്ട്രീറ്റും. വാഹനങ്ങളും മറ്റും പോകുന്നുണ്ടെങ്കിലും കാൽനടക്കാർ ഇപ്പോഴും ചർച്ച് സ്ട്രീറ്റിൽ കുറവാണ്. തിങ്കളാഴ്ച മുതൽ ബ്രിഗേഡ് റോഡിലെ ബ്രാൻഡഡ് ചെരുപ്പ്, തുണി കടകളും തുറന്നു. സാമൂഹിക അകലം ഉൾപ്പെടെ പാലിക്കുന്നതിനായുള്ള സുരക്ഷ മുൻകരുതൽ എടുത്തശേഷമാണ് കടകൾ തുറന്നത്. മാസ്ക് ധരിച്ചവരെ മാത്രമെ കടകൾക്കുള്ളിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. ബ്രിഗേഡ് റോഡിലെ മൊബൈൽ ഷോറൂമുകളും തുറന്നതോടെ ഇവിടങ്ങളിൽ നേരിയ തിരക്ക് അനുഭവപ്പെട്ടു. ചർച്ച് സ്ട്രീറ്റിലെ പബ്ബുകളും ബാറുകളും തുറന്നിട്ടുണ്ടെങ്കിലും പ്രവേശനമില്ല. ഇവിടങ്ങളിൽനിന്നും മദ്യവും ബിയറും വാങ്ങികൊണ്ടുപോകാൻ മാത്രമാണ് അനുമതിയുള്ളത്. ജീവനക്കാർ ഹാജരാകണം ബംഗളൂരു: അവശ്യ സർവിസ് മേഖലയിൽ ഉൾപ്പെട്ട ജീവനക്കാർ ചൊവ്വാഴ്ച മുതൽ ഹാജരാകണമെന്ന് സർക്കാർ നിർദേശം നൽകി. ആരോഗ്യം, കുടുംബ ക്ഷേമം, ശിശുക്ഷേമം തുടങ്ങിയ എല്ലാ വകുപ്പുകളെയും സർക്കാർ വിവരം അറിയിച്ചിട്ടുണ്ട്. വനിത ക്ഷേമ വകുപ്പ്, ബോർഡ്, കോർപറേഷൻ അംഗങ്ങൾ ഉൾപ്പെടെയുള്ള ജീവനക്കാരോടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ഗ്രേഡ് എ, ബി, സി, ഡി ഗ്രേഡ് ഉദ്യോഗസ്ഥരോടും അവശ്യ സർവിസ് മേഖലയിൽ ഉൾപ്പെടാത്ത വകുപ്പിലെ 33 ശതമാനം ജീവനക്കാരോടും ജോലി സ്ഥലങ്ങളിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒാഫിസുകളിൽ കൊറോണ വൈറസ് നിയന്ത്രണത്തിനായി പുറപ്പെടുവിച്ച നിലവിലെ മാർഗനിർദേശങ്ങൾ തുടരാൻ ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്കർ എല്ലാ വകുപ്പ് മേധാവികൾക്കും ഡെപ്യൂട്ടി കമീഷണർമാർക്കും പൊലീസ് സൂപ്രണ്ട് മാർക്കും നിർദേശം നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.