മലയാളി യുവാവ്​ മരിച്ചനിലയില്‍

ബംഗളൂരു: മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. നൂറനാട് പണയില്‍ കേശവനിവാസില്‍ ശിവദാസി‍ൻെറ മകന്‍ എസ്. ബിനുവിൻെറ (39) മൃതദേഹമാണ് ബെന്നാര്‍ഘട്ട സര്‍ക്കിളിലെ കടക്കുമുന്നില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ കണ്ടെത്തിയ മൃതദേഹത്തില്‍നിന്ന് ലഭിച്ച വോട്ടേഴ്‌സ് ഐ.ഡിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അധികൃതര്‍ കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിക്‌ടോറിയ ആശുപത്രിയിലേക്ക് മാറ്റി. നാട്ടില്‍നിന്ന് ബന്ധുക്കള്‍ എത്തിയതിനുശേഷം പോസ്റ്റ്മോർട്ടം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.