വിദേശത്തുനിന്നും എത്തുന്നവർക്ക് 'കോവിഡ് കെയർ സെൻററുകൾ' സജ്ജം

വിദേശത്തുനിന്നും എത്തുന്നവർക്ക് 'കോവിഡ് കെയർ സൻെററുകൾ' സജ്ജം -ആദ്യ ഘട്ടത്തിൽ 10,823 പേരാണ് കർണാടകയിലെത്തുന്നത് ബംഗളൂരു: വിദേശത്തുനിന്നും മടങ്ങി എത്തുന്നവർക്ക് ക്വാറൻറീൻ സൗകര്യം ഒരുക്കി കർണാടക സർക്കാർ. കേന്ദ്ര സർക്കാറിൻെറ കണക്ക് പ്രകാരം 10,823 പേരാണ് ആദ്യഘട്ടത്തിൽ വിദേശത്തുനിന്നും കർണാടകയിലെത്തുന്നത്. മേയ് എട്ടിനാണ് ആദ്യ സംഘമെത്തുക. കാർവാർ, മംഗളൂരു തുറമുഖങ്ങൾ വഴിയോ മംഗളൂരു, ബംഗളൂരു വിമാനത്താവളങ്ങൾ വഴിയോ ആയിരിക്കും വിദേശത്തുനിന്നുള്ളവർ എത്തുക. എല്ലാവർക്കുമായി കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുള്ള ക്വാറൻറീൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഹെൽത്ത് കമീഷണർ പങ്കജ് കുമാർ പാണ്ഡെ അറിയിച്ചു. ഹോട്ടലുകളായിരിക്കും കോവിഡ് കെയർ സൻെററുകളാക്കി മാറ്റുക. ഇതിനായി ബംഗളൂരു അർബൻ, റൂറൽ ജില്ലകളിൽ ഉൾപ്പെടെ ഹോട്ടലുകൾ കണ്ടെത്തി സൗകര്യമൊരുക്കി കഴിഞ്ഞു. 10,823 പേരിൽ 6100 പേരാണ് ആദ്യ ദിവസം എത്തുകയെന്നാണ് വിവരം. 10,823 പേരിൽ 4408 പേർ വിനോദസഞ്ചാരികളും 3074 പേർ വിദ്യാർഥികളും 2784 പേർ തൊഴിലാളികളും 557േപർ പ്രഫഷനലുകളും കപ്പൽ ജീവനക്കാരുമാണ്. വരുന്നവർക്ക് നൽകാവുന്ന തുകക്ക് അനുസരിച്ചുള്ള ഹോട്ടലുകൾ തിരഞ്ഞെടുക്കാം. തിരിച്ചെത്തുന്ന എല്ലാവരെയും പരിശോധിക്കും. വ്യക്തിവിവരങ്ങളും േശഖരിക്കും. യാത്രക്കാരെ തരംതിരിക്കൽ, ക്വാറൻറീൻ സീൽ പതിക്കൽ, ആരോഗ്യ സേതു, ക്വാറൻറീൻ വാച്ച്, ആപ്തമിത്ര എന്നീ ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്യൽ എന്നിവയും നടക്കും. തിരിച്ചെത്തുന്നവർ തങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൃത്യമായ വിവരം നൽകണം. പ്രഷർ, ഷുഗർ, ആസ്ത്മ, ശ്വാസകോശ രോഗങ്ങൾ, അവയവ മാറ്റ ശസ്ത്രക്രിയ, അർബുദം,ക്ഷയം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ വിവരങ്ങൾ കൈമാറണം. മൂന്നു വിഭാഗങ്ങളിലായിട്ടായിരിക്കും യാത്രക്കാരെ തരംതിരിക്കുക. രോഗ ലക്ഷണമുള്ളവർ, രോഗ ലക്ഷണമുള്ളവരൊടൊപ്പം എത്തിയവരോ 60 വയസ്സിന് പ്രായമുള്ളവരോ, രോഗ ലക്ഷണമില്ലാത്തവർ എന്നിങ്ങനെയായിരിക്കും തരംതിരിക്കുക. തുടർന്നായിരിക്കും ക്വാറൻറീൻ കേന്ദ്രം നിശ്ചയിക്കുക. ഒരോ വിഭാഗത്തിനും പ്രത്യേക ക്വാറൻറീൻ കേന്ദ്രങ്ങളാണ് (കോവിഡ് കെയർ സൻെറർ) ഒരുക്കിയിരിക്കുന്നത്. രോഗ ലക്ഷണമുള്ളവരെ രണ്ടാഴ്ചത്തേക്ക് സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. രോഗ ലക്ഷണമില്ലാത്തവരെ ഒരാഴ്ച ഹോട്ടൽ, ഹോസ്റ്റൽ തുടങ്ങിയ കോവിഡ് കെയർ സൻെററുകളിലേക്ക് മാറ്റും. ഇവരുടെ സാമ്പിൾ മൂന്നു തവണ എടുക്കും. ആദ്യ ദിവസം, ആറാം ദിവസം, 12ാം ദിവസം എന്നിങ്ങനെയായിരിക്കും സാമ്പിൾ ശേഖരിക്കുക. ഏഴാം ദിവസത്തെ പരിശോധന നെഗറ്റിവായാൽ വീട്ടിലേക്ക് മടങ്ങാം. തുടർന്ന് വീട്ടിൽ ഏഴുദിവസം കൂടി നിരീക്ഷണം. വിദേശത്തുനിന്നും തിരിച്ചെത്തുന്നവരെ നിരീക്ഷിക്കുന്നതിനായി ഡിജിറ്റൽ സംവിധാനം ഉൾപ്പെടെ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആരോഗ്യപ്രവർത്തകർ, പൊലീസ്, മറ്റു ഡിപ്പാർട്മൻെറ് ഉദ്യോഗസ്ഥർ എന്നിവരെ നിരീക്ഷണത്തിനും മറ്റു സഹായങ്ങൾക്കുമായി നിയോഗിക്കും. വിദേശത്തുനിന്ന് എത്തുന്നവരെ പരിപാലിക്കുന്നതിനായി 21 പേജുള്ള മാർഗനിർദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയത്. നിഖിലിൻെറ വിവാഹം: 50ലധികം പേർ പങ്കെടുത്തതെങ്ങനെയെന്ന് ഹൈകോടതി ബംഗളൂരു: മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയുടെ വിവാഹത്തിന് 50 ലധികം പേർ പങ്കെടുത്തത് എങ്ങനെയെന്ന് ഹൈകോടതി. വിവാഹത്തില്‍ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണത്തില്‍ എന്തുകൊണ്ട് നിയന്ത്രണമേര്‍പ്പെടുത്തിയില്ലെന്നും ഹൈകോടതി സ്‌പെഷല്‍ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാറിനോട് ആരാഞ്ഞു. ഏപ്രില്‍ 17 നായിരുന്ന നൂറോളം പേര്‍ പങ്കെടുത്ത വിവാഹം രാമനഗരയിലെ കുമാരസ്വാമിയുടെ ഫാം ഹൗസില്‍ നടന്നത്. ലോക്ഡൗണ്‍ ലംഘിച്ചതിന് കുമാരസ്വാമിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓഖ, ജസ്റ്റിസ് ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാറിനോട് വിശദീകരണം ചോദിച്ചത്. പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം നിശ്ചയിക്കാതെ വിവാഹത്തിന് അനുമതി കൊടുക്കാന്‍ രാമനഗര ഡെപ്യൂട്ടി കമീഷണര്‍ക്ക് എങ്ങനെയാണ് സാധിച്ചതെന്നും ഹൈകോടതി സര്‍ക്കാറിനോട് ചോദിച്ചു. അനുമതി പത്രത്തില്‍ കുമാരസ്വാമിയുടെ പ്രതിനിധികളായ ആര്‍ക്കും വിവാഹത്തില്‍ പങ്കെടുക്കാമെന്നായിരുന്നു ഉള്ളത്. വിവാഹത്തിനെത്തിയ വാഹനങ്ങളുടെയും അനുവദിക്കപ്പെട്ട പാസുകളുടെയും വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഹരജി വീണ്ടും മേയ് 12 ന് പരിഗണിക്കും. കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്ക് അയൽക്കാരുടെ സ്വീകരണം ബംഗളൂരു: കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ നീണ്ട ഇടവേളക്കുശേഷം വീട്ടിലെത്തിയപ്പോൽ കൈയടിച്ച് സ്വീകരിച്ച് അയൽക്കാർ. ബംഗളൂരുവിലെ ദൊംലൂരിലെ രങ്ക ഹെയിറ്റ്സ് അപ്പാർട്മൻെറിലുള്ളവരാണ് ഡോക്ടറുടെ സേവനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇന്ദിരാഗാന്ധി ആശുപത്രിയിലെ ഡോ. വിജയശ്രീയെ ആണ് അപ്പാർട്മൻെറിലുള്ളവർ ആദരിച്ചത്. അപ്പാര്‍ട്‌മൻെറ് പരിസരത്തേക്ക് ഡോക്ടര്‍ പ്രവേശിച്ചപ്പോള്‍ ഇവിടെയുള്ളവര്‍ ബാല്‍ക്കണിയില്‍ നിന്ന് കൈയടിച്ച് ഡോക്ടര്‍ക്ക് ആദരമര്‍പ്പിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച അഭിനന്ദനത്തിന് നന്ദി പറഞ്ഞ ഡോ. വിജയശ്രീ സന്തോഷം കൊണ്ട് വിതുമ്പി. ഡോക്ടറെ ആദരിക്കുന്നതിൻെറ വീഡിയോ രങ്ക ഹെയിറ്റ്‌സ് ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്. നിതി ആയോഗിൻെറ ഒൗദ്യോഗിക ട്വിറ്റര്‍ പേജിലും ഈ വിഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. അപ്പാര്‍ട്മൻെറിലുള്ളവര്‍ കൈയടിച്ച് അഭിനന്ദിക്കുമ്പോള്‍ ഡോ. വിജയശ്രീ കണ്ണീര്‍ പൊഴിക്കുന്നതും കൈകൂപ്പി നന്ദി അറിയിക്കുന്നതും വിഡിയോയില്‍ കാണാം. കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവര്‍ത്തകരെ പലരും അകറ്റിനിര്‍ത്തുന്ന വേളയില്‍ ഡോക്ടറെ ആദരിക്കാനും ഒപ്പംനിര്‍ത്താനും മനസ്സ് കാണിച്ച രങ്ക ഹെയിറ്റ്‌സ് അപ്പാര്‍ട്‌മൻെറിലുള്ളവരുടെ നടപടി സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചയായി. കോവിഡ് ഡ്യൂട്ടിക്കുശേഷം രണ്ടാഴ്ചക്കുശേഷമാണ് വിജയശ്രീ അപ്പാർട്മൻെറിൽ തിരിച്ചെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.