ഹരിപ്പാട്: രോഗംമൂലം നാലാംതരം പരീക്ഷ എഴുതാൻ കഴിയാതെപോയ അക്ഷരലക്ഷം ഒന്നാം റാങ്കുക ാരി കാർത്യായനിയമ്മ വീണ്ടും പരീക്ഷക്ക് തയാറെടുപ്പിൽ. ചേപ്പാട് മുട്ടം ചിറ്റൂർ പടീറ്റ തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ കാർത്യായനിയമ്മ (97) 2017 ആഗസ്റ്റ് അഞ്ചിനാണ് നിരക്ഷരരായ വയോജനങ്ങൾക്കുള്ള സാക്ഷരത മിഷെൻറ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി നാടിന് അഭിമാനമായത്.
നവംബറിൽ നാലാംതരം പരീക്ഷ എഴുതേണ്ടതായിരുന്നു. അപ്രതീക്ഷിതമായുണ്ടായ പനിയും ക്ഷീണവും മൂലമാണ് പരീക്ഷ എഴുതേണ്ടതെന്ന് തീരുമാനിച്ചതെന്ന് കാർത്യായനിയമ്മ പറഞ്ഞു. പഞ്ചായത്ത് പ്രേരകായ സതിയമ്മയാണ് കാർത്യായനിയമ്മയുടെ ഗുരു. കോമൺവെൽത്തിെൻറ ഗുഡ്വിൽ അംബാസഡർ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ കാർത്യായനിയമ്മക്ക് നാട്ടിൽ ഇപ്പോൾ വലിയ തിരക്കാണ്. പല ചടങ്ങുകളുടെ ഉദ്ഘാടനത്തിനും ഇവരെയാണ് ക്ഷണിക്കുന്നത്. പഠനകാര്യത്തിൽ ഇപ്പോൾ വലിയ ഉത്സാഹത്തിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.