വടുതല: പൗരത്വ ഭേദഗതി ബില്ലിനെതിരെ വടുതലയിൽ വ്യാപക പ്രതിഷേധം. സോളിഡാരിറ്റി, എസ്. ഐ.ഒ വടുതല ഏരിയയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പ്രതിരോധസംഗമവും നടത്തി. മറ്റത്തിൽഭാഗം ഗവ. എൽ.പി സ്കൂളിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം ഹിദായത്ത് ജങ്ഷനിൽ സമാപിച്ചു. ബിലാൽ, സഹൽ വടുതല, ടി.എ. റജാ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ഹിദായത്ത് ജങ്ഷനിൽ നടന്ന പ്രതിരോധ സദസ്സ് സോളിഡാരിറ്റി സംസ്ഥാന കൗൺസിൽ അംഗം അയ്യൂബ് വടുതല ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ടി.എ റാഷിദ്, കെ.കെ. സഫീർ, ഹസനുൽ ബന്ന എന്നിവർ സംസാരിച്ചു.
എസ്.ഡി.പി.ഐ അരൂക്കുറ്റി, പാണാവള്ളി പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ വടുതല ജങ്ഷൻ, കൊമ്പനാമുറി, 1008, കാട്ടുപുറം, പെരുമ്പളം കവല എന്നിവിടങ്ങളിൽ ബിൽ കത്തിച്ച് പ്രതിഷേധിച്ചു. വടുതലയിൽ നടന്ന പ്രതിഷേധത്തിന് ബ്രാഞ്ച് പ്രസിഡൻറ് തൗഫീഖ് വടുതല, സെക്രട്ടറി സൈനുദ്ദീൻ, കൊമ്പനാമുറിയിൽ നടന്ന പരിപാടിക്ക് ഹിദായത്ത് ബ്രാഞ്ച് പ്രസിഡൻറ് അബ്ദുസ്സലാം, കാട്ടുപുറം ബ്രാഞ്ചിന് കീഴിൽ നടന്ന പ്രതിഷേധത്തിന് പ്രസിഡൻറ് യഹിയ, പെരുമ്പളം കവലയിൽ ബ്രാഞ്ച് പ്രസിഡൻറ് ഹസൻ തുടങ്ങിയവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് ആഭിമുഖ്യത്തിൽ വടുതല ജങ്ഷനിൽ പ്രതിഷേധപ്രകടനം നടത്തി. വർക്കിങ് പ്രസിഡൻറുമാരായ നൗഫൽ മുളക്കൻ, നിധീഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി. മുസ്ലിം സംയുക്ത വേദി, എ.ഐ.വൈ.എഫ്, എസ്.വൈ.എസ് എന്നിവയുടെ ആഭിമുഖ്യത്തിലും പ്രതിഷേധപ്രകടനം നടന്നു.
ഡി.വൈ.എഫ്.ഐ, പി.ഡി.പി പ്രവർത്തകരും പ്രകടനം നടത്തുകയും ബിൽ കത്തിക്കുകയും ചെയ്തു. പ്രതിഷേധങ്ങളെക്കുറിച്ച് ആലോചിക്കാൻ കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് വിവിധ മുസ്ലിം സംഘടന പ്രതിനിധികളുടെ യോഗം വെള്ളിയാഴ്ച 4.30ന് അബ്റാർ ഓഡിറ്റോറിയത്തിൽ വിളിച്ചിട്ടുണ്ട്. ആലപ്പുഴ: പൗരത്വ ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് ആലപ്പുഴ നോർത്ത്, സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. എ.എ. ഷുക്കൂർ, ഇല്ലിക്കൽ കുഞ്ഞുമോൻ, ജി. സഞ്ജീവ്ഭട്ട്, സി.വി. മനോജ്കുമാർ, സിറിയക് ജേക്കബ്, ടി.വി. രാജൻ, ബഷീർ കോയാപറമ്പിൽ, ആർ. അംജിത് കുമാർ, കെ. നൂറുദ്ദീൻകോയ, മാത്യൂ ചെറുപറമ്പൻ, കെ.എസ്. ഡൊമിനിക്, ഷഫീക്, ഷിജു താഹ, എസ്. മുകുന്ദൻ, പി.പി. രാഹുൽ, എം.കെ. നിസാർ, ജോൺ ബ്രിട്ടോ, ബെന്നി, നുഹ്മ്മാൻ കുട്ടി, ആർ. ഗിരീശൻ, ടോമിച്ചൻ തത്തംപള്ളി എന്നിവർ നേതൃത്വം നൽകി.
സി.പി.എം മാർച്ച് ഇന്ന്
ആലപ്പുഴ: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ സി.പി.എം ജില്ല ഘടകം സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ചും ധർണയും വെള്ളിയാഴ്ച നടക്കും. 15 കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കാണ് മാർച്ച്. ആലപ്പുഴ ബി.എസ്.എൻ.എൽ. ഓഫിസിൽ നടക്കുന്ന ധർണ ജില്ല സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്യും.
ചെങ്ങന്നൂർ പോസ്റ്റ് ഓഫിസിന് മുന്നിലെ ധർണ സജി ചെറിയാൻ എം.എൽ.എയും ചേർത്തല ബി.എസ്.എൻ.എൽ ഓഫിസിനുമുന്നിലേത് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബുവും ഉദ്ഘാടനം ചെയ്യും.
മുസ്ലിം സംയുക്ത വേദി പ്രകടനം ഇന്ന്
ആലപ്പുഴ: പൗരത്വ ബില്ലിനെതിരെ മുസ്ലിം സംയുക്ത വേദിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടക്കും. ഉച്ചക്ക് 3.30ന് സക്കറിയ ബസാറിൽനിന്ന് ആരംഭിക്കുന്ന പ്രകടനം നഗരചത്വരത്തിൽ സമാപിക്കും. പൊതുസേമ്മളനത്തിൽ നഗരസഭ അധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ, എച്ച്. അബ്ദുൽ ഹക്കീം പാണാവള്ളി, സലീം ഖാസിമി എന്നിവർ പങ്കെടുക്കും.
ഭാരത് ബചാവോ സമ്മേളനം നാളെ
ആലപ്പുഴ: ഭരണഘടന മൂല്യങ്ങളെ ചവിട്ടിയരക്കുന്ന മോദി സർക്കാറിെൻറ നയങ്ങൾക്കെതിരെ കോൺഗ്രസ് ദേശ വ്യാപകമായി സംഘടിപ്പിക്കുന്ന ഭാരത് ബചാവോ സമ്മേളനത്തിെൻറ ഭാഗമായി ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിന് ആലപ്പുഴ ആലുക്കാസ് ഗ്രൗണ്ടിൽ സമ്മേളനം സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു അറിയിച്ചു. വെള്ളിയാഴ്ച മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി ബിൽ കത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പൗരത്വബിൽ ഇന്ത്യയെ വിഭജിക്കും –എൽ.ജെ.ഡി
ആലപ്പുഴ: രാജ്യത്തിെൻറ ഭരണഘടനയെ നോക്കുകുത്തിയാക്കി പാർലമെൻറ് പാസാക്കിയ പൗരത്വ ബിൽ രാജ്യത്തെ മറ്റൊരു വിഭജനത്തിലേക്ക് നയിക്കുമെന്ന് എൽ.ജെ.ഡി ദേശീയ സമിതി അംഗം നസീർ പുന്നക്കൽ. അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുജീബ് റഹ്മാൻ പല്ലന അധ്യക്ഷത വഹിച്ചു. സാദിക്ക് എം. മാക്കിയിൽ മുഖ്യപ്രഭാഷണം നടത്തി. പി.എസ്. അജ്മൽ, ജമാൽ പള്ളാത്തുരുത്തി, മോഹൻ സി. അറുവന്തറ, പത്മദാസ്, എം.കെ. നവാസ്, ആർ. ഫാസിൽ, എൻ.എൽ. അഫ്സൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.