ആലപ്പുഴ: ദീക്ഷ വളർത്തിയ യുവജനങ്ങൾ നഗരഹൃദയത്തിൽ ഒത്തുകൂടി. സീറോ ജങ്ഷനിൽ വ്യാഴാഴ്ച വൈകീട്ട് വീ വാണ്ട് ബൈപാസ് പ്രവർത്തകരാണ് പുതുമയുള്ള സംഗമം ഒരുക്കിയത്. കൈയിൽ ദീപം തെളിച്ച് 47 വർഷം പിന്നിട്ട ബൈപാസ് നിർമാണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. നവവത്സര പുലരിയോടെ ബൈപാസിലൂടെ വാഹനങ്ങൾ ഓടുന്നത് കാണുകയാണ് തങ്ങളുടെ ലക്ഷ്യം. അതിലേക്കുവേണ്ട എല്ലാ പ്രയത്നങ്ങളും നടത്തുമെന്ന് അവർ പ്രതിജ്ഞ എടുത്തു.
അമ്പതിലേറെ പേർ പങ്കെടുത്ത നവീനമായ താടിസമരം മുല്ലക്കൽ നഗരത്തിന് കൗതുകമായി. ക്വിറ്റ് ഇന്ത്യ സ്മാരകത്തിനുമുന്നിൽ നടത്തിയ സമരം വീ വാണ്ട് ബൈപാസ് രക്ഷാധികാരി ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു. ഹരികുമാർ വല്യേത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രക്ഷാധികാരി പി.എ. കുഞ്ഞുമോൻ, സുധീർ കോയ, ഷിജു വിശ്വനാഥ്, സുനീർ ഇസ്മായിൽ, മംഗളാനന്ദൻ, ഹാരിസ് കോയ, ബാബു അത്തിപ്പൊഴിയിൽ, കെ.എസ്. മുഹമ്മദ്, എം.ടി. റിയാസ്, ബെന്നി, സുധീർ നാലുകെട്ട്, അത്താഴക്കൂട്ടം നൗഷാദ്, തുഷാർ, ബിജാസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.