??????????????? ???? ??? ???????????????????? ???????

ലോറി പാലത്തില്‍നിന്ന്​ താഴേക്ക്​ മറിഞ്ഞു; ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു

കുട്ടനാട്: തക്കാളി കയറ്റി വന്ന ലോറി പാലത്തില്‍നിന്ന്​ താഴേക്ക് വീണു. ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു. ഡ്രൈവര് ‍ക്ക് നിസ്സാര പരിക്കുണ്ട്. വ്യാഴാഴ്​ച പുലര്‍ച്ച നാലിന് ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിലായിരുന്നു അപകടം.

തമിഴ്‌നാട്ടില്‍നിന്ന്​ ചങ്ങനാശ്ശേരിയിലേക്ക് ലോഡുമായി വന്ന ലോറിയാണ് പാലത്തി​​െൻറ തെക്കേ കൈവരികള്‍ തകര്‍ത്ത് താഴേക്ക് പതിച്ചത്. വടക്കേ കൈവരികളും തകര്‍ന്നിട്ടുണ്ട്. കനാലി​​െൻറ കരയില്‍ വീണതിനാല്‍ ആളപായമുണ്ടായില്ല. ലോറിയിലെ തക്കാളി മുഴുവന്‍ ഉപയോഗശൂന്യമായി. 16 ടണ്ണോളം തക്കാളിയും ബജി മുളകും കുക്കുമ്പറുമാണ് ലോറിയിലുണ്ടായിരുന്നത്. 15 ലക്ഷത്തി​​െൻറ നഷ്​ടമുണ്ടായതായി കണക്കാക്കുന്നു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.