???????

പഞ്ചായത്തംഗത്തെ വെട്ടിയ കേസിൽ പ്രധാന പ്രതി അറസ്​റ്റിൽ

ചെങ്ങന്നൂർ: കനാല്‍ വെള്ളത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ പഞ്ചായത്ത്​ അംഗത്തെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രധാന പ്രതി പിടിയില്‍. വെളിയനാട് കുമരംങ്കേരി പുത്തൂര്‍പള്ളി വീട്ടില്‍ ഷി​േൻറാ ബാബുവിനെയാണ്​ (35) പൊലീസ് അറസ്​റ്റ്​ ചെയ്തത്. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് അംഗവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ മുൻ ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ഇരമത്തൂർ കോട്ടയിൽ സജീവ് ഭവനത്തിൽ ഡി. ഗോപാലകൃഷ്ണനെ (53) വെട്ടിയ കേസിൽ സി.ഐ ജോസ് മാത്യുവി​​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൊവ്വാഴ്ച രാത്രിയില്‍ പാലക്കാട് ഒഴിഞ്ഞാംപാറയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. മാര്‍ച്ച് 17ന് വൈകീട്ട്​ 3.30ഓടെയാണ് ആക്രമണം നടത്തിയത്.

ഇരമത്തൂര്‍ ഭാഗത്ത് കൃഷിക്കാവശ്യമായ പി.ഐ.പി കനാലില്‍ നിന്നുള്ള ജലം ഒരു ഭാഗത്തേക്ക് മാത്രം ഒഴുക്കുകയും മാന്നാർ കുരട്ടിശ്ശേരി വിഷവർശ്ശേരിക്കര പുഞ്ചപ്പാടത്തേക്ക് പോകാതെ അടച്ചുവെക്കുകയും ചെയ്തിരുന്നു. ഇത്​ സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്ന് മെംബർ പലതവണ ഇടപെടുകയും തടസ്സങ്ങൾ നീക്കുകയും ചെയ്തിരുന്നു. വീണ്ടും പ്രശ്നം ഉണ്ടായതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വെട്ടിൽ കലാശിച്ചത്​. തര്‍ക്കം പരിഹരിക്കാനെത്തിയ ഗോപാലകൃഷ്ണനെ ഷി​േൻറായുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം വടിവാളിന് കാലിന് വെട്ടിപരിക്കേല്‍പ്പിച്ചു.

ഗോപാലകൃഷ്ണന്‍ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിയായ ഇരമത്തൂർമുക്കത്ത് കോളനിയിൽ മഞ്ഞ എന്ന പരുവത്തറ രമണനെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. ജില്ല പൊലീസ് സൂപ്രണ്ടി​​െൻറ നിർദേശത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്​.പി അനീഷ് വി. കോരയുടെ നേതൃത്വത്തില്‍ മാന്നാര്‍ സി.ഐ ഉള്‍പ്പെടുന്ന അഞ്ചംഗ അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും സി.ഐ ജോസ് മാത്യു പറഞ്ഞു. സി.ഐയെ കൂടാതെ എ.എസ്‌.ഐ ജോണ്‍ തോമസ്, സി.പി.ഒമാരായ രജീഷ്, റിയാസ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.