ആറാട്ടുപുഴ: മംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹികവിരുദ്ധരുടെ ആക്രമണത്തിൽ ജ നൽ ചില്ലുകൾ തകർന്നു. ഹയർ സെക്കൻഡറി ക്ലാസ് മുറികളിലെയും പ്രിൻസിപ്പൽ റൂമിെൻറയും ജ നലുകളാണ് അടിച്ചുതകർത്തത്. തീരദേശ വികസന കോർപറേഷൻ നിർമാണം പൂർത്തിയാക്കിയ ഇരുനില കെട്ടിടത്തിലെ സ്റ്റാഫ് റൂമിലെ ൈസ്ലഡിങ് ഡോറിലെ ഗ്ലാസുകൾക്കും അക്രമികൾ കേടുവരുത്തി. ഗ്ലാസ് നീക്കിയശേഷം മേശകൾ തുറന്ന് കുട്ടികളുടെ പഠനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച സന്ധ്യയോടെ ആയിരുന്നു സംഭവം.
ഇത്തരത്തിൽ നിരവധിതവണ സ്കൂളിലെ പൈപ്പുകൾ, ടോയ്ലറ്റുകൾ, ജനലുകൾ എന്നിവ തകർത്തിട്ടുണ്ട്. പലതവണ പൊലീസിൽ പരാതി നൽകിയെങ്കിലും ഫലപ്രദമായ അേന്വഷണങ്ങൾ ഉണ്ടായിട്ടില്ലെന്ന് പി.ടി.എ ഭാരവാഹികൾ പറഞ്ഞു. സ്കൂൾ ഗ്രൗണ്ടിനോടുചേർന്ന് ചുറ്റുമതിലില്ലാത്തതിനാൽ ആർക്കും കടക്കാവുന്ന അവസ്ഥയാണ്. രാത്രിയിൽ ഗ്രൗണ്ടിലും മറ്റും തമ്പടിക്കുന്ന സാമൂഹികവിരുദ്ധരാണ് അക്രമം നടത്തുന്നതെന്ന് സംശയമുണ്ട്. തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.