????????? ????? ????????????? ???

പിക്​അപ്​ വാനിൽ കാറിടിച്ച്​ മറിഞ്ഞ് നാലുപേർക്ക് പരിക്ക്

മാ​ന്നാ​ർ: മാ​വേ​ലി​ക്ക​ര-​തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത​യി​ൽ മാ​ന്നാ​ർ കു​ട്ട​മ്പേ​രൂ​ർ കൊ​റ്റാ​ർ​കാ​വ് ക്ഷ േ​ത്ര​ത്തി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട പി​ക്​​അ​പ്​ വാ​നി​ൽ കാ​റി​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചെ​ട്ടി​കു​ള​ങ്ങ​ര വ​ട​ക്ക് ചെ​റു​ക​ര തെ​ക്കേ​തി​ൽ ബാ​ബു ജോ​ർ​ജ് (53), ഗീ​വ​ർ​ഗീ​സ് ജോ​ർ​ജ് (53), ലീ​ലാ​മ്മ ബാ​ബു, ജോ​ബി​ൻ ബാ​ബു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കാ​റി​ൽ സ​ഞ്ച​രി​ച്ച ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണി​വ​ർ. പ​രി​ക്കേ​റ്റ​വ​രെ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. കോ​ട്ട​യ​ത്ത് ക​ല്യാ​ണ​ത്തി​ന് പ​ങ്കെ​ടു​ത്ത​ശേ​ഷം ചെ​ട്ടി​കു​ള​ങ്ങ​ര​യി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ പെ​ട്ടെ​ന്ന് റോ​ഡി​​െൻറ വ​ല​തു​ഭാ​ഗ​ത്തേ​ക്ക് മാ​റി നി​ർ​ത്തി​യി​ട്ട വാ​നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.