ആറാട്ടുപുഴ: നാട്ടുകാരുടെ ദാഹമകറ്റാൻ ശുദ്ധജല സംവിധാനം ഒരുക്കിയ മുഹമ്മദ്കുഞ്ഞ ിെൻറ കാരുണ്യ പ്രവൃത്തി ജനങ്ങൾക്ക് അനുഗ്രഹമാകുന്നു. തൃക്കുന്നപ്പുഴ പഞ്ചായത്ത് 16ാം വാർഡിൽ പല്ലന തോപ്പിൽ ജങ്ഷന് വടക്ക് ലബ്ബയുടെ പറമ്പിൽ വീടാണ് കടുത്ത വേനലിൽ നാടിന് ആശ്വാസമാകുന്നത്. അയൽവാസികളും നാട്ടുകാരുമായ ആളുകൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത് ശ്രദ്ധയിൽപെട്ട മുഹമ്മദ് കുഞ്ഞ് സൗദിയിൽനിന്ന് ലീവിന് നാട്ടിൽ വന്ന മകൻ നൗഷാദിനോട് പ്രശ്നത്തിന് എന്തെങ്കിലും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. പിതാവിെൻറ ആഗ്രഹം മനസ്സിലാക്കിയ നൗഷാദ് പൂർണ പിന്തുണ അറിയിച്ച് ജലശുദ്ധീകരണ പ്ലാൻറ് സ്ഥാപിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.
രണ്ട് ലക്ഷം രൂപയിലധികം ചെലവഴിച്ചാണ് വീട്ടുവളപ്പിൽ ആധുനിക സംവിധാനങ്ങളോടെ ജലശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചത്. ആളുകൾക്ക് ഏതുസമയത്തും കുടിവെള്ളം ശേഖരിക്കാൻ മതിലിന് പുറത്താണ് ടാപ്പ് ഘടിപ്പിച്ചിട്ടുള്ളത്. 10,000 ലിറ്റർ ശുദ്ധജലം പ്രതിദിനം വിതരണം ചെയ്യാൻ കഴിയും. കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശവാസികൾക്ക് ലബ്ബയുടെ പറമ്പിലെ ആർ.ഒ പ്ലാൻറ് അനുഗ്രഹമായി മാറിയിരിക്കുകയാണ്. നൂറിലേറെ കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്നുണ്ട്. കഴിഞ്ഞദിവസം പ്ലാൻറിെൻറ ഉദ്ഘാടനം റിട്ട. ജില്ല ടി.ബി ഓഫിസർ ഡോ. മുഹമ്മദ് കുഞ്ഞ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഒ.എം.ഷരീഫ്, പല്ലന ജമാഅത്ത് കമ്മറ്റി പ്രസിഡൻറ് സി.എച്ച്. സാലി, പഞ്ചായത്തംഗം മൈമൂനത്ത് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.