ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലെ തൃക്കുന്നപ്പുഴ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർ പട്ടിക പുതുക്കുന്നു. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഏഴു മുതൽ 12 വരെ വാർഡുകളിലെ വോട്ടർ പട്ടികയാണ് പുതുക്കുന്നത്. 2017 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവർക്ക് പട്ടികയിൽ പേരുചേർക്കാം. പട്ടികയുടെ കരട് ശനിയാഴ്ച പ്രസിദ്ധീകരിക്കും. ജൂൺ മൂന്നുവരെ അവകാശവാദവും ആക്ഷേപവും സമർപ്പിക്കാം. ജൂൺ 15ന് അവകാശവാദങ്ങളിലും ആക്ഷേപത്തിലും തീർപ്പുകൽപിക്കും. അന്തിമ വോട്ടർപട്ടിക ജൂൺ 17ന് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.