കെ.​എ​സ്.​ആ​ർ.​ടി.​സി പെ​ൻ​ഷ​ൻ​കാ​ർ ഇ​ന്നു​മു​ത​ൽ പ​ട്ടി​ണി ക​ഞ്ഞി​വെ​പ്പ്​ സ​മ​ര​ത്തി​ലേ​ക്ക്

ആ​ല​പ്പു​ഴ: കെ.​എ​സ്.​ആ​ർ.​ടി.​സി പെ​ൻ​ഷ​ൻ​കാ​ർ ബ​സ്​ സ്​​റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സം​സ്​​ഥാ​ന അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ധ​ർ​ണ സ​മ​രം 30ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. ചൊ​വ്വാ​ഴ്​​ച മു​ത​ൽ സ​മ​രം പ​ക​ൽ മു​ഴു​വ​നാ​ക്കാ​നും ഉ​ച്ച​ക്ക് പ​ട്ടി​ണി ക​ഞ്ഞി​വെ​പ്പ് സ​മ​രം ന​ട​ത്താ​നും കെ.​എ​സ്.​ആ​ർ.​ടി പെ​ൻ​ഷ​നേ​ഴ്സ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ തീ​രു​മാ​നി​ച്ചു. ക​ഞ്ഞി​വെ​പ്പ്​ സ​മ​ര​പ​രി​പാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ തോ​മ​സ്​ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ധ​ർ​ണ സം​സ്​​ഥാ​ന ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി എം.​എം. പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ ബേ​ബി പാ​റ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ട്ര​ഷ​റ​ർ എ.​പി. ജ​യ​പ്ര​കാ​ശ്, വി. ​രാ​ധാ​കൃ​ഷ്ണ​ൻ, കെ.​എം. സി​ദ്ധാ​ർ​ഥ​ൻ, എം. ​അ​ബൂ​ബ​ക്ക​ർ, പി.​എ. കൊ​ച്ചെ​റു​ക്ക​ൻ, പി.​ജി. രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.