പെ​ൻ​ഷ​നേ​ഴ്​​സ്​ യൂ​നി​യ​ൻ ര​ജ​ത​ജൂ​ബി​ലി സ​മ്മേ​ള​നം സ​മാ​പി​ച്ചു

ചാരുംമൂട്: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂനിയൻ ഭരണിക്കാവ് ബ്ലോക്കുതല രജതജൂബിലി സമ്മേളനം സമാപിച്ചു. മൂന്ന് ദിവസമായി താമരക്കുളത്താണ് സമ്മേളനം നടന്നത്. ആർ. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് എം. ജോഷ്വ അധ്യക്ഷത വഹിച്ചു. യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ മുൻകാല നേതാക്കളെ ആദരിച്ചു. ഭരണിക്കാവ്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവ് വിശിഷ്ട വ്യക്തികളെ അനുമോദിച്ചു. ജില്ല പ്രസിഡൻറ് എൻ. സുന്ദരേശൻ സാന്ത്വന സഹായവും മാസിക അവാർഡും വിതരണം ചെയ്തു. താമരക്കുളം പഞ്ചായത്ത് പ്രസിഡൻറ് വി. ഗീത, എം.കെ. വിമലൻ, പി.പി. കോശി, ആർ. ദീപ, വി. രാജു, എൻ. അജയൻ പിള്ള, വി.എം. മുസ്തഫ റാവുത്തർ, ബി. രാമചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സംഘടന സമ്മേളനത്തിൽ കെ. സോമനാഥൻ പിള്ള, കെ.ജി. മാധവൻ പിള്ള എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.