നിലമ്പൂരിലെ മാവോവാദി ഏറ്റുമുട്ടല്‍: അന്വേഷണം വേണമെന്ന്

കായംകുളം: നിലമ്പൂരിലെ മാവോവാദി ഏറ്റുമുട്ടലില്‍ അന്വേഷണം വേണമെന്ന് കെ.പി.സി.സി ട്രഷറര്‍ അഡ്വ. ജോണ്‍സണ്‍ എബ്രഹാം ആവശ്യപ്പെട്ടു. ‘ഫിദല്‍ കാസ്ട്രോയും ജവഹര്‍ലാല്‍ നെഹ്റുവും’ വിഷയത്തില്‍ കെ.എസ്.യു സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിര്‍വാഹകസമിതി അംഗം അഡ്വ. ഇ. സമീര്‍ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്‍റ് നൗഫല്‍ ചെമ്പകപ്പള്ളി അധ്യക്ഷത വഹിച്ചു. അവിനാശ് ഗംഗന്‍, നിതിന്‍ എ. പുതിയിടം, വള്ളിയില്‍ റസാഖ്, ഷമീം ചീരാമത്ത്, വി. വിശാഖ്, മുഹമ്മദ് സജീദ്, വര്‍ഷ കൈലാസ്, ആര്‍. ദീപക്, ആകാശ് തയ്യിശേരി, ഹുസൈന്‍ പൊങ്ങുമഠം, കടയില്‍ സൂര്യാസ്, ഹാഷിര്‍ പുത്തന്‍കണ്ടം, രാകേഷ് പുത്തന്‍വീട്, ഹിലാല്‍ ബാബു, മുഹമ്മദ് സുഹൈല്‍, എ. സഫര്‍, എസ്. സുജിത്, ഷരീഫ്, പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.