കായലുകളില്‍ കക്ക കുറയുന്നു; തൊഴിലാളികള്‍ ദുരിതത്തില്‍

വടുതല: കായലുകളില്‍ കക്ക കുറയുന്നതുമൂലം തൊഴിലാളികള്‍ ദുരിതത്തില്‍. കായലുകളിലും കണ്ടങ്ങളിലും നാട്ടുതോടുകളിലും മുമ്പ് സമൃദ്ധിയായി കക്ക ലഭിച്ചിരുന്നു. മണ്ണിന്‍െറ പ്രത്യേകത അനുസരിച്ച് കക്കക്കുഞ്ഞുങ്ങള്‍ തനിയെ രൂപപ്പെടുകയായിരുന്നു. കായലില്‍ എക്കല്‍ നിറയുന്നതും ഫാക്ടറികളില്‍നിന്ന് മാലിന്യം തള്ളുന്നതുമാണ് കക്കയുടെ ലഭ്യത കുറയാന്‍ കാരണം. കാലാവസ്ഥയില്‍ വരുന്ന വ്യതിയാനംമൂലം വെള്ളത്തിനും ചൂട് കൂടുന്നതും പോളപ്പായല്‍ ചീഞ്ഞളിയുന്നതും കക്കപൊട്ടി നശിക്കുന്നതിന് കാരണമാകുന്നുണ്ട്. പലരും കക്ക വാരല്‍ തൊഴില്‍ ഉപേക്ഷിക്കുന്ന കാഴ്ചയാണിപ്പോള്‍. വാരിക്കൊണ്ടുവരുന്ന കക്ക പുഴുങ്ങാനുള്ള സ്ഥലത്തിന്‍െറ അഭാവമാണ് കക്ക തൊഴിലാളികള്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. കായല്‍ കടവുകള്‍ സ്വകാര്യ വ്യക്തികള്‍ കെട്ടിയടച്ചതോടെ കക്ക പുഴുങ്ങുന്നതിന് സ്വന്തം പുരയിടമാണ് ഇവര്‍ ഉപയോഗിക്കുന്നത്. കുടുംബം കഴിഞ്ഞുകൂടണമെങ്കില്‍ കായലിന്‍െറ ആഴങ്ങളില്‍ മുങ്ങിത്തപ്പണം. ചളിയും മണ്ണും വെള്ളവും ഇളക്കി മറിക്കുകയും കറുത്ത കക്കയും വെളുത്ത കക്കയും വേര്‍തിരിക്കുകയും വേണം. നീന്തി വള്ളത്തില്‍ക്കയറി തുഴയെറിഞ്ഞ് വേണം കരയിലത്തൊന്‍. ജില്ലയിലെ ഒട്ടുമിക്ക ഇടങ്ങളിലും പതിനായിരക്കണക്കിന് കുടുംബങ്ങളാണ് ഈ പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.