ആലപ്പുഴ: സഹകരണ ബാങ്ക് അഴിമതിയില്‍ സി.പി.എം ജില്ല സെക്രട്ടറി ഉറക്കം നടിക്കുകയാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പ്രസ്താവിച്ചു. മാവേലിക്കരയില്‍ നടന്ന പൊതുപരിപാടിയില്‍ സി.പി.ഐ നിലപാടിനെതിരെ അദ്ദേഹം നടത്തിയ പ്രതികരണം അതാണ് തെളിയിക്കുന്നത്. അഴിമതിക്കെതിരെയുള്ള സമരത്തില്‍ മുന്നണിയോ കൊടിയോ നോക്കി നിലപാട് സ്വീകരിക്കാന്‍ സി.പി.ഐ തയാറല്ല. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍ നടന്ന കോടികളുടെ വെട്ടിപ്പിനെതിരെ സി.പി.ഐ സമരം ചെയ്യുന്നുണ്ട്. എന്നാല്‍, വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐ നിലപാട് സംശയത്തിന് ഇടനല്‍കിയാല്‍ അത് എല്‍.ഡി.എഫിനെ ബാധിക്കും. യു.ഡി.എഫ് ഭരിക്കുമ്പോഴാണ് പട്ടണക്കാട് ബാങ്കില്‍ കോണ്‍ഗ്രസ് ഭരണസമിതി വന്‍ അഴിമതി നടത്തിയത്. അന്ന് സി.പി.ഐ ബാങ്കിന് മുന്നില്‍ നടത്തിയ സമരത്തില്‍ താനും പങ്കാളിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നിട്ടും അഴിമതിക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ളെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. കോണ്‍ഗ്രസ് നയിക്കുന്ന മാവേലിക്കര താലൂക്ക് സഹകരണ ബാങ്കില്‍ കോടികളുടെ വെട്ടിപ്പാണ് നടന്നത്. ആഭ്യന്തര സഹകരണ വകുപ്പുകള്‍ ഇതില്‍ സ്വീകരിച്ച മെല്ളെപ്പോക്ക് നയത്തിനും അഴിമതിക്കുമെതിരെയാണ് സി.പി.ഐ ഇവിടെ സമരം ചെയ്തത്. ഇപ്പോള്‍ മറ്റൊരു വന്‍ അഴിമതി നടന്ന ശ്രീകണ്ടമംഗലം സഹകരണ ബാങ്കില്‍ കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ സി.പി.ഐയെ കൂട്ടാതെ എല്‍.ഡി.എഫ് സംവിധാനം തകര്‍ത്ത് കോണ്‍ഗ്രസിലെ ഒരുവിഭാഗവുമായി ചേര്‍ന്നാണ് സി.പി.എം മത്സരിച്ചതെന്ന വസ്തുതയും വിസ്മരിക്കരുത് -ആഞ്ചലോസ് പറഞ്ഞു. ബി.എം.എസ്, ഐ.എന്‍.ടി.യു.സി, ജെ.ടി.യു.സി ട്രേഡ് യൂനിയനുകള്‍ സംയുക്തമായി നയിച്ച മാക്ഡവല്‍ സഹകരണ സംഘം അഴിമതിക്കെതിരെയും നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.