മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ നിക്ഷേപകർ തുക മടക്കി ലഭിക്കണമെന്നാവശ്യപ്പെട്ട് കൂട്ടായ്മ നടത്തി. റിവോൾവിങ് ഫണ്ട് അനുവദിച്ച് ബാങ്കിെൻറ പ്രവർത്തനം സാധാരണ ഗതിയിലാക്കണമെന്നും തുക മടക്കി നൽകുന്നതിന് സഹകരണ വകുപ്പ് നടപടി സ്വീകരിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. ബാങ്കിെൻറ വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തിൽ നിക്ഷേപകർ പൊലീസിൽ പരാതി നൽകും. മാവേലിക്കര, കായംകുളം, ചെങ്ങന്നൂർ എം.എൽ.എമാർ മുഖേനെ മുഖ്യമന്ത്രി, സഹകരണ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. ബാങ്കിൽനിന്നും പണം അപഹരിച്ചവർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിന് നിവേദനം നൽകും. നടപടി സ്വീകരിച്ചിെല്ലങ്കിൽ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചു. വി. മാത്തുണ്ണി അധ്യക്ഷത വഹിച്ചു. കൗൺസിലർ ജീമോൾ ചെറിയാൻ, പി. രാജഗോപാൽ, ജോൺസി ജേക്കബ്, ജയപ്രകാശ് തഴക്കര, ജോർജ് ജേക്കബ്, പ്രഭാകരൻ നായർ, വിജയൻ, സൈമൺ പി.വർഗീസ്, കെ.ജി.എം. നായർ, ഡോ.പി.കെ. ജനാർദനക്കുറുപ്പ്, എസ്.എസ്. നായർ, കെ.ജി. ഗോപിനാഥൻനായർ, കൃഷ്ണമ്മ എന്നിവർ സംസാരിച്ചു. തുടർപ്രവർത്തനം നടപ്പാക്കാൻ സോമശേഖരപിള്ള ചെയർമാനായും വി. മാത്തുണ്ണി കൺവീനറായും സമിതി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.