പൊതുടാപ്പുകള്‍ കൂട്ടത്തോടെ വിച്ഛേദിക്കുന്നതായി പരാതി

വടുതല: പാണാവള്ളി പഞ്ചായത്തിലെ ജപ്പാന്‍ കുടിവെള്ളത്തിന്‍െറ പൊതുടാപ്പുകള്‍ കൂട്ടത്തോടെ വിഛേദിക്കുന്നു. ഇതോടെ പ്രദേശത്തെ ജനങ്ങള്‍ വെള്ളം കിട്ടാതെ വലയുകയാണ്. ഒട്ടേറെപ്പേര്‍ കുടിവെള്ളമെടുക്കുന്ന പൊതുടാപ്പുകളാണ് മുന്നറിയിപ്പുകള്‍ ഇല്ലാതെ വിഛേദിച്ചത്. പെരുമ്പളം കവല, പൂച്ചാക്കല്‍ കമ്യൂണിറ്റി ഹാള്‍ തുടങ്ങിയ സ്ഥലങ്ങളിലെ പൊതുടാപ്പുകളാണ് വിഛേദിച്ചത്. ചിലയിടങ്ങളില്‍ വിഛേദിക്കാന്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവരുകയും പൈപ്പില്‍ റീത്തുവെച്ച് പ്രതിഷേധിക്കുകയും ചെയ്തു. കരാറുകാരനാണ് ടാപ്പുകള്‍ ഊരിയെടുക്കുന്നതും മുറിച്ചുമാറ്റുന്നതുമെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്തെ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും ആവശ്യങ്ങള്‍ക്ക് ഇതില്‍നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. വെള്ളം കിട്ടാതായതോടെ വ്യാപാരികളും ബുദ്ധിമുട്ടിലായി. ചില പൊതുടാപ്പുകളില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളം പാഴാകുന്നതായി നാട്ടുകാര്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ചിലയിടങ്ങളില്‍ പൊതുടാപ്പ് പൂട്ടിയിരിക്കുകയാണ്. ജലവകുപ്പ് അധികൃതര്‍ ഇത്തരത്തില്‍ ഒരു പ്രവൃത്തിയും ചെയ്തിട്ടില്ളെന്ന് പാണാവള്ളി പഞ്ചായത്ത് പ്രസിഡന്‍റ് രാജേഷ് വിവേകാനന്ദ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.