ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പിന്‍െറ നായ് വന്ധ്യംകരണ പരിപാടി കാര്യക്ഷമമായി നടപ്പാക്കുന്നതിന്‍െറ ഭാഗമായി ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. രണ്ട് കേന്ദ്രമാണ് ജില്ലയില്‍ തുടങ്ങുക. നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് ഓപറേഷന്‍ തിയറ്റര്‍ ഒരുക്കും. ആദ്യ വന്ധ്യംകരണ കേന്ദ്രം ഒക്ടോബറോടെ പ്രവര്‍ത്തനം തുടങ്ങും. ജില്ലയിലെ വളര്‍ത്തുനായ്ക്കള്‍ക്കെല്ലാം ഈമാസം 30നകം ലൈസന്‍സ് നിര്‍ബന്ധമായും എടുക്കണമെന്നും അല്ലാത്ത പക്ഷം ഉടമകളില്‍നിന്ന് പിഴ ഈടാക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ വീണ എന്‍. മാധവന്‍ പങ്കെടുത്തു.ലൈസന്‍സിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കുന്നതിന് മുന്നോടിയായി വളര്‍ത്തുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ മരുന്ന് എടുക്കണം. ഇതിന് 10 രൂപയാണ് ഫീസ്. എല്ലാ മൃഗാശുപത്രികളിലും ഈ മരുന്ന് ലഭ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് പേവിഷത്തിനെതിരെയുള്ള കുത്തിവെപ്പ് ക്യാമ്പുകള്‍ സംഘടിപ്പിച്ചുവരുകയാണ്. എല്ലാ പഞ്ചായത്തുകളും നഗരസഭയും അതത് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍ദേശിച്ചു. അക്രമകാരികളായ തെരുവുനായ്ക്കളെ നശിപ്പിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരും നഗരസഭാ ചെയര്‍മാന്മാരും ആവശ്യപ്പെട്ടു. നിയമാനുസൃത പ്രവൃത്തികള്‍ മാത്രമെ ചെയ്യാന്‍ നിര്‍വാഹമുള്ളൂവെന്നും കോടതിയുടെ പരിഗണനയിലുള്ള കാര്യത്തില്‍ പെട്ടെന്നൊരു തീരുമാനം സാധ്യമല്ളെന്നും കലക്ടര്‍ പറഞ്ഞു. അറവുശാലകളില്‍നിന്നുള്ള മാലിന്യം, റോഡുകളിലെ മീന്‍വില്‍പന എന്നിവക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കണം. തെരുവുനായ് നിയന്ത്രണത്തിന് സര്‍ക്കാര്‍ രണ്ട് ഘട്ടങ്ങളായുള്ള പദ്ധതികളാണ് നിര്‍ദേശിച്ചതെന്ന് കലക്ടര്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും തങ്ങളുടെ ഭാഗത്ത് ഏറ്റവും കൂടുതല്‍ നായ്ശല്യമുള്ള മേഖലകള്‍ കണ്ടത്തെി പട്ടിക തയാറാക്കും. നായ്ക്കളെ പിടികൂടുന്നവരെ നിയോഗിക്കും. രണ്ടാംഘട്ടമായി ഇവിടെനിന്ന് പിടിക്കുന്ന നായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി വന്ധ്യംകരണം നടത്തും. നായ്ക്കളെ സംരക്ഷിക്കാന്‍ തയാറുള്ള മൃഗസംരക്ഷണ പ്രസ്ഥാനങ്ങളെ പദ്ധതിയിലേക്ക് കൊണ്ടുവരും. പഞ്ചായത്തുകള്‍ക്ക് പ്ളാന്‍/തനത് ഫണ്ടില്‍നിന്ന് തുക കണ്ടത്തൊം. വന്ധ്യംകരണം നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ മൃഗഡോക്ടര്‍മാരെ നിയോഗിക്കും.ആഴ്ചയില്‍ രണ്ടുദിവസം വീതം വന്ധ്യംകരണ ക്യാമ്പ് സംഘടിപ്പിക്കും. ഒരു വന്ധ്യംകരണ കേന്ദ്രത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍, എട്ട് പാരാനഴ്സുമാര്‍, ഓപറേഷന്‍ തിയറ്റര്‍ സഹായികള്‍ എന്നിവരെ നിയോഗിക്കും. യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഡി. സുദര്‍ശനന്‍, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. വി. ഗോപകുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫെലിസിറ്റ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.