‘പഴയങ്ങാടി മാള്‍’ ആഴ്ചച്ചന്തക്ക് തുടക്കം

മണ്ണഞ്ചേരി: മണ്ണഞ്ചേരിയില്‍ പഴയങ്ങാടി മാള്‍ ആഴ്ചച്ചന്ത ആരംഭിച്ചു. വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തില്‍ ഈമാസം എട്ട് മുതല്‍ 18 വരെ നടക്കുന്ന ‘ഓണോത്സവം വ്യാപാര മേള 2016’ന്‍െറ ഭാഗമായാണ് ‘പഴയങ്ങാടി മാള്‍’ ആഴ്ചച്ചന്ത തുടങ്ങിയത്. വള്ളക്കടവില്‍ ആര്യാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഷീന സനല്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വ്യാപാര മേള ചെയര്‍മാന്‍ അഡ്വ. ആര്‍. റിയാസ് അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റര്‍ അസ്ലം ബി. കോര്യംപള്ളി പദ്ധതി അവതരണം നടത്തി. ജില്ലാ പഞ്ചായത്തംഗം പി.എ. ജുമൈലത്ത് ആദ്യ വില്‍പന നടത്തി. ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് മുസ്തഫ, യൂനിറ്റ് പ്രസിഡന്‍റ് അബ്ദുല്‍ നിസാര്‍, വി. വേണു, പി. രഘുനാഥ്, ബിന്ദു ഷിബു, സി.എ. ബാബു, സിറാജ് കമ്പിയകം, ജാബിര്‍ നൈന, ശിഹാബുദ്ദീന്‍, മന്‍സൂര്‍, മഞ്ജു രതികുമാര്‍, എം.എസ്. സന്തോഷ്, അനസ് അടിവാരം എന്നിവര്‍ പങ്കെടുത്തു. ജൈവ പച്ചക്കറി, കായല്‍ മത്സ്യങ്ങള്‍, നാടന്‍ പഴവര്‍ഗങ്ങള്‍, നാടന്‍ കോഴി, താറാവ്, ആട് മാടുകള്‍, അത്യുല്‍പാദന ശേഷിയുള്ള പച്ചക്കറി വിത്തുകള്‍, വിവിധ കുടുംബശ്രീ യൂനിറ്റുകളുടെ ഉല്‍പന്നങ്ങള്‍, നാടന്‍ ഗൃഹോപകരണങ്ങള്‍ എന്നിവ പഴയങ്ങാടിയില്‍ സജ്ജീകരിച്ചിരുന്നു. മൂന്ന് മണിക്കൂറില്‍ മൂന്നുലക്ഷം രൂപയുടെ വ്യാപാരം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.