ആലപ്പുഴ: താറാവുകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് നടപ്പാക്കുന്നത് സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടി. ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയോട് സഹകരിക്കാന്‍ കമ്പനികള്‍ തയാറാവാത്തതാണ് തിരിച്ചടിക്ക് കാരണം. കുട്ടനാട് മേഖലകളില്‍ പക്ഷിപ്പനിമൂലം പതിനായിരക്കണക്കിന് താറാവുകള്‍ നശിക്കുന്നതിന് രണ്ടുമാസം മുമ്പുതന്നെ മൃഗസംരക്ഷണ വകുപ്പ് കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ച് നടപടി ആരംഭിച്ചിരുന്നു. മൃഗസംരക്ഷണ ഡയറക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം സംസ്ഥാന പ്ളാന്‍ സ്കീമില്‍പെടുത്തിയാണ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിന് നാഷനല്‍ ഇന്‍ഷുറന്‍സ്, യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ്, ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ് എന്നിവര്‍ക്ക് പദ്ധതിയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് മൃഗസംരക്ഷണ ഡയറക്ടര്‍ ആഗസ്റ്റ് ഒന്നിന് അയച്ചിരുന്നു. രണ്ടുമാസമോ അതിലധികമോ പ്രായമുള്ള താറാവുകുഞ്ഞുങ്ങള്‍, വാണിജ്യാടിസ്ഥാനത്തില്‍ ഇരുനൂറ്റമ്പതിലേറെ താറാവുകള്‍ വളര്‍ത്തുന്ന കര്‍ഷകര്‍ എന്നിവര്‍ക്കായിരുന്നു ഇന്‍ഷുറന്‍സ്. റിപ്പോര്‍ട്ട് ലഭിച്ച് 30 ദിവസത്തിനകം തീരുമാനം വ്യക്തമാക്കണമെന്നും കമ്പനികളുടെ സൈറ്റില്‍ അറിയിപ്പ് നല്‍കാനുമായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, റിപ്പോര്‍ട്ട് ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇന്‍ഷുറന്‍സ് കമ്പനികള്‍ സര്‍ക്കാറുമായി സഹകരിക്കാനോ പ്രതികരിക്കാനോ തയാറായില്ല. ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്തതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് താറാവുകര്‍ഷകര്‍ക്ക് ഉണ്ടായത്. ഇന്‍ഷുറന്‍സ് കമ്പനി സഹകരിക്കാത്തതിന് കാരണം നല്‍കാന്‍ കമ്പനികള്‍ തയാറാകുന്നില്ളെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.