പകല്‍വീട് പദ്ധതി അനിശ്ചിതത്വത്തില്‍

അരൂര്‍: പ്രായമായവരുടെ ഒറ്റപ്പെടലിന് പരിഹാരമായി അരൂര്‍ പഞ്ചായത്ത് കണ്ടത്തെിയ പകല്‍വീട് പദ്ധതി പ്രായോഗികമാകുന്നില്ല. ഭിന്നശേഷിയുള്ളവര്‍ക്ക് വേണ്ടിയുള്ള ആലയമായിരുന്നു ആദ്യ ലക്ഷ്യം. പരിശീലനം നേടിയ നഴ്സ്, ഭിന്നശേഷിക്കാരെ എത്തിക്കാന്‍ വാഹനം എന്നിങ്ങനെ ആവശ്യങ്ങള്‍ അനവധിയായതോടെ ലക്ഷ്യം പാളി. പ്രായമായവര്‍ക്ക് ഒത്തുകൂടാനുള്ള ഇടമാക്കി പകല്‍വീടിനെ മാറ്റാം എന്ന ആലോചനയിലാണ് പിന്നീട് എത്തിയത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള യു.ഡി.എഫ് ഭരണസമിതിയായിരുന്നു പദ്ധതി ആവിഷ്കരിച്ചത്. ഭാവന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് സംഭാവനയായി നല്‍കിയ സ്ഥലത്ത് ജില്ല പഞ്ചായത്താണ് കെട്ടിടം നിര്‍മിച്ചത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കെട്ടിടം പൂര്‍ത്തിയായെങ്കിലും പദ്ധതി നടപ്പായില്ല. പുതിയ എല്‍.ഡി.എഫ് ഭരണം ഒരുവര്‍ഷം തികക്കുമ്പോഴും പകല്‍വീട് ഉറക്കത്തിലാണ്. രാവിലെ എത്തിച്ചേരുന്ന പ്രായമേറിയവര്‍ വൈകുന്നേരം വരെ ഒത്തുചേരുന്നതിനും പരസ്പരം ആശയവിനിമയം നടത്തുന്നതിനും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനുമൊക്കയാണ് പകല്‍വീട് യാഥാര്‍ഥ്യമാക്കിയത്. പദ്ധതി എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തില്‍ നിലവിലുള്ള ഭരണസമിതിക്കും പ്രതിപക്ഷത്തിനും ആശയപ്പൊരുത്തമില്ളെന്നാണ് അറിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.