തീരദേശ റോഡ് നിര്‍മാണത്തിലെ ക്രമക്കേട്: ടാറിങ് പൊളിച്ചുതുടങ്ങി

ആറാട്ടുപുഴ: നിര്‍മാണത്തിലെ ഗുരുതര ക്രമക്കേടിനത്തെുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്ന റോഡിന്‍െറ ഗുണനിലവാരമില്ലാതെ ചെയ്ത ടാറിങ് പൊളിച്ചുതുടങ്ങി. ആറാട്ടുപുഴ-തൃക്കുന്നപ്പുഴ തീരദേശ റോഡില്‍ ദിവസങ്ങള്‍ക്കുമുമ്പ് നടത്തിയ ടാറിങ്ങാണ് പൊതുമരാമത്തുമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഉത്തരവിനത്തെുടര്‍ന്ന് പൊളിച്ചുനീക്കുന്നത്. അഞ്ചുവര്‍ഷത്തെ സ്ഥിരത ഉറപ്പുവരുത്തി ബി.എം ആന്‍ഡ് ബി.സി (ബിറ്റുമിന്‍ മെക്കാഡം ആന്‍ഡ് ബിറ്റുമിന്‍ കോണ്‍ക്രീറ്റ്) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ടാര്‍ ചെയ്തെന്ന് പൊതുമരാമത്ത് വകുപ്പ് അവകാശപ്പെട്ട റോഡാണ് ഗുരുതര ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പൊളിച്ചുനീക്കുന്നത്. ആറാട്ടുപുഴ പടിഞ്ഞാറേ ജുമാമസ്ജിദിന് സമീപമാണ് പൊളിക്കല്‍ തുടങ്ങിയത്. ആദ്യദിവസം എക്സ്കവേറ്റര്‍ ഉപയോഗിച്ച് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും ടാറിനൊപ്പം റോഡ്കൂടി ഇളകി വരുന്നതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. റോഡില്‍ ഒട്ടിപ്പിടിക്കാതെ ഇളകിക്കിടക്കുന്ന ടാറിങ് ബുധനാഴ്ച മുതല്‍ മണ്‍വെട്ടി കൊണ്ട് ഏതാനും തൊഴിലാളികള്‍ അരികിലേക്ക് കോരി മാറ്റുകയാണ്. ഈ രീതിയിലാണെങ്കില്‍ രണ്ട് കിലോമീറ്ററോളം ഭാഗത്ത് ചെയ്ത ഗുണനിലവാരമില്ലാത്ത ടാറിങ് പൂര്‍ണമായും നീക്കംചെയ്യാന്‍തന്നെ മാസങ്ങളെടുക്കും. എന്നാല്‍, പൊളിക്കല്‍ പ്രഹസനമാക്കാനുള്ള ശ്രമം നടക്കുന്നതായി നാട്ടുകാര്‍ സംശയിക്കുന്നു. ദിവസങ്ങള്‍ക്കുമുമ്പ് ചെയ്ത ടാറിങ് കൈ കൊണ്ടുവരെ ഇളക്കിമാറ്റാവുന്ന തരത്തില്‍ ദുര്‍ബലമാണ്. എം.ഇ.എസ് ജങ്ഷന്‍ മുതല്‍ തെക്കോട്ട് പൂര്‍ണമായും ടാര്‍ചെയ്ത ഭാഗം പൊളിക്കാന്‍ നീക്കമില്ളെന്നാണ് അറിയുന്നത്. പൊതുമരാമത്ത് അതിന് സമ്മതിക്കുകയാണെങ്കില്‍ ഈ ഭാഗത്തെ റോഡിന്‍െറ ഗുണനിലവാരം തങ്ങളെ ബോധ്യപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിര്‍മാണം മുടങ്ങിയതോടെ പൊടിശല്യം മൂലം ജനം നരകിക്കുകയാണ്. റോഡ് നിര്‍മാണസാമഗ്രികള്‍ റോഡില്‍ കിടക്കുന്നതുമൂലം അപകടങ്ങളും പതിവാകുന്നു. പത്തിശേരി ജങ്ഷന്‍ മുതല്‍ വടക്കോട്ടുള്ള ഭാഗത്തെ റോഡ് നിര്‍മാണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.