ചെങ്ങന്നൂര്‍: വേതനം നല്‍കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് മുളക്കുഴ പ്രഭുറാം മില്‍ ജനറല്‍ മാനേജറെ തൊഴിലാളികള്‍ തടഞ്ഞുവെച്ചു. കഴിഞ്ഞദിവസം ഉച്ചക്ക് 12ന് ആരംഭിച്ച സമരം വൈകുന്നേരം 6.30നാണ് അവസാനിച്ചത്. ഇരുനൂറോളം തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനം കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍െറ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ആവശ്യമായ ഫണ്ട് ഇല്ളെന്നതാണ് മാനേജര്‍ പറയുന്ന കാരണം. തുടര്‍ന്ന് യൂനിയന്‍ പ്രതിനിധികളും എം.എല്‍.എയും മനേജ്മെന്‍റുമായി നടത്തിയ ചര്‍ച്ചയില്‍ ഉടന്‍ ശമ്പളം നല്‍കാമെന്ന് ഉറപ്പുനല്‍കി. നിലവില്‍ മില്ലിന് 2.75 കോടി രൂപയോളം കടമുള്ളതായി കണക്കാക്കുന്നു. ശമ്പളം, അഡ്വാന്‍സ്, കറന്‍റ്ചാര്‍ജ്, പ്രോവിഡന്‍റ്ഫണ്ട്, ഇ.എസ്.ഐ, സൊസൈറ്റി റിക്കവറി തുടങ്ങിയ ഇനത്തിലുള്ള കുടിശ്ശികയാണ് ഈ തുക. കറന്‍റുചാര്‍ജ് ഇനത്തില്‍ 56 ലക്ഷത്തോളം രൂപ കെ.എസ്.ഇ.ബിക്ക് കുടിശ്ശികയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.