താഴ്്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

തുറവൂര്‍: രണ്ടുദിവസത്തെ ശക്തമായ മഴയില്‍ കുത്തിയതോട്, കോടംതുരുത്ത്, തുറവൂര്‍, പട്ടണക്കാട് പഞ്ചായത്തുകളിലെ നൂറുകണക്കിന് വീടുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. കുത്തിയതോട് പഞ്ചായത്തിലെ കാളപ്പറമ്പ്, പനമ്പിത്തറ, ആഞ്ഞിലിക്കല്‍, കരോട്ട്, പൊന്‍പുറം, കൂപ്ളിത്തറ, കണ്ണാട്ട്, പാടത്ത്, ഇരുമ്പന്‍ചിറ കോളനി, വടക്കത്തേലക്കല്‍, കാനാപറമ്പ് കോളനി, കണ്ണേക്കാട്ട്, കൊല്ലാറ, നെരിയില്‍, തഴുപ്പ്, മരിയപുരം, പുതുകാട്ടുവെളി, രാമനേഴത്ത്, പാട്ടുകുളങ്ങര ലക്ഷംവീട് കോളനി, മേക്കോടത്ത് കോളനി, ചാത്തന്‍വേലി, കോതാട്ടുവെളി, ചീനക്കുടി, നായില്ലത്ത് കോളനി, തട്ടാപറമ്പ് കോളനി, തറയില്‍ പ്രദേശങ്ങളിലെ വീടുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്. തുറവൂര്‍ പഞ്ചായത്തില്‍ കളരിക്കല്‍, ഏലാപുരം, പുത്തന്‍ചന്ത കിഴക്ക്, ചൂര്‍ണിമംഗലം, കാടാത്തുരുത്ത്, ആലുംവരമ്പ്, വളമംഗലം വടക്ക് പ്രദേശങ്ങളും കോടംതുരുത്ത് പഞ്ചായത്തില്‍ പുത്തന്‍പുര, മോന്തച്ചാല്‍, ചെരുങ്കല്‍, ചങ്ങരം, കരുമാഞ്ചേരി പടിഞ്ഞാറന്‍ പ്രദേശങ്ങള്‍, വട്ടക്കാല്‍ പ്രദേശം, പട്ടണക്കാട് പഞ്ചായത്തിലെ വെട്ടക്കല്‍, ആറാട്ടുവഴി, കോനാട്ടുശേരി, മേനാശേരി, പാറയില്‍, അന്ധകാരനഴി എന്നിവിടങ്ങളിലെ വീടുകളും വെള്ളക്കെട്ട് ഭീഷണിയിലാണ്. തോടുകളും കുളങ്ങളും നികത്തുന്നതും നീര്‍ച്ചാലുകളിലൂടെ റോഡുകള്‍ നിര്‍മിക്കുന്നതാണ് വെള്ളക്കെട്ടിന് കാരണം. കനത്ത മഴയില്‍ വീടുകള്‍ വെള്ളത്തിലായതോടെ വാര്‍ഡ് അംഗത്തിന്‍െറ നേതൃത്വത്തില്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് റോഡ് പൊളിച്ച് വെള്ളമൊഴുക്കി. കുത്തിയതോട് പഞ്ചായത്ത് 10ാം വാര്‍ഡില്‍ തുറവൂര്‍ റെയില്‍വേ സ്റ്റേഷന്‍-എന്‍.സി.സി റോഡില്‍നിന്ന് പൂപ്പള്ളി-നായില്ലത്ത് റോഡാണ് പഞ്ചായത്ത് അംഗം ലത ശശിധരന്‍െറ നേതൃത്വത്തില്‍ വെട്ടിപ്പൊളിച്ച് മഴവെള്ളം ഒഴുക്കിയത്. പൂപ്പള്ളി-നായില്ലത്ത് റോഡ് നിര്‍മിച്ചതോടെയാണ് വീടുകള്‍ വെള്ളത്തിലായിത്തുടങ്ങിയത്. തോടുകളും പാടങ്ങളും നികത്തിയാണ് റോഡ് നിര്‍മിച്ചത്. മഴക്കാലത്ത് റോഡിന്‍െറ കിഴക്കുഭാഗത്തെ കോളനി ഉള്‍പ്പെടെ പ്രദേശങ്ങള്‍ വെള്ളത്തിലാകും. ശക്തമായ മഴയില്‍ ഇത്തവണ കൂടുതല്‍ വീടുകള്‍ വെള്ളത്തിലായതിനത്തെുടര്‍ന്ന് റോഡ് പൊട്ടിച്ച് വെള്ളം ഒഴുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ രംഗത്തത്തെിയിരുന്നു. തുടര്‍ന്നാണ് നടപടി. കുത്തിയതോട്, തുറവൂര്‍ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയിലൂടെ പോകുന്ന ചാവടി-പള്ളിത്തോട് റോഡ് വെള്ളത്തിലായി. നിത്യേന കടപ്പുറത്തേക്ക് പോകുന്ന മത്സ്യവില്‍പനത്തൊഴിലാളി ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളും കാല്‍നടക്കാരും സഞ്ചരിക്കുന്ന റോഡാണിത്. വര്‍ഷകാലം തുടങ്ങിയാല്‍ പലപ്പോഴും റോഡ് വെള്ളത്തിലാണ്. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കുഴികളും രൂപപ്പെട്ടു. ഇതുമൂലം അപകടങ്ങളും പതിവാണ്. ചേര്‍ത്തല: കനത്ത മഴയില്‍ താലൂക്കിന്‍െറ പല ഭാഗവും വെള്ളത്തിലായി. വിവിധ ഭാഗങ്ങളിലായി 3000ത്തിലധികം വീടുകള്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടു. ഇതില്‍ 1300 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ബുധനാഴ്ച രാത്രിയില്‍ നാല് വീടുകൂടി തകര്‍ന്നു. പെരുമ്പളത്തും പൊന്നാംവെളിയിലും മാരാരിക്കുളം വടക്കുമായാണ് നാല് വീട് തകര്‍ന്നത്. പല വീടുകളുടെയും ഉള്ളില്‍പോലും വെള്ളം കയറി. നേരത്തേ തുറന്ന അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് പുറമെ താലൂക്കില്‍ ഏഴെണ്ണം കൂടി വ്യാഴാഴ്ച തുറന്നു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ മാത്രം അഞ്ച് ക്യാമ്പ് തുറന്നു. ചേര്‍ത്തല വടക്ക് ഒന്ന്, അര്‍ത്തുങ്കല്‍ ഒന്ന്, പട്ടണക്കാട് രണ്ട്, കോടംതുരുത്ത് ഒന്ന്, എഴുപുന്ന ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകള്‍. കടല്‍കയറ്റം രൂക്ഷമായിട്ടില്ളെങ്കിലും കടലോര-കായലോര മേഖലകളാണ് പ്രധാനമായും വെള്ളത്തിലായത്. പല സ്ഥലത്തും റോഡും പറമ്പും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. മരങ്ങള്‍ കടപുഴകി. കൃഷിനാശവും ഉണ്ടായി. മഴവെള്ളം നഗരത്തിലെ പ്രധാന റോഡുകളില്‍ കെട്ടിക്കിടന്ന് ഇതിലൂടെ വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അഴുക്കുവെള്ളം സമീപത്തെ കച്ചവട സ്ഥാപനങ്ങളില്‍ തെറിച്ചുവീഴുന്നത് വ്യാപാരികളുടെ ദൈനംദിന കാര്യങ്ങളില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി വ്യാപാരി വ്യവസായി ഏകോപനസമിതി താലൂക്ക് കമ്മിറ്റി ആരോപിച്ചു. ടൗണിലെ ഓടകളിലെ മാലിന്യം മഴക്കാലത്തിനുമുമ്പ് നീക്കം ചെയ്യാതിരുന്നതിനാലാണ് റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടാന്‍ കാരണം. ഓടകള്‍ അടിയന്തരമായി ശുചീകരിച്ച് പ്രശ്നത്തിന് പരിഹാരം കാണണം. ഇതുസംബന്ധിച്ച് അധികാരികള്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു. പ്രസിഡന്‍റ് ജി. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ.കെ. തമ്പി, പി.എ. പാപ്പച്ചന്‍, ആന്‍റണി എം. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. മണ്ണഞ്ചേരി: കനത്ത കാറ്റിലും മഴയിലും വീട് തകര്‍ന്നു. മണ്ണഞ്ചേരി 23ാം വാര്‍ഡ് തകിടിവെളിയില്‍ സുജിയുടെ വീടാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ തകര്‍ന്നത്. വടുതല: മഴ തുടങ്ങിയതോടെ നീര്‍ച്ചാലുകളില്‍ പെയ്ത്തുവെള്ളം കെട്ടിനിന്ന് പല സ്ഥലത്തും വെള്ളക്കെട്ട് രൂക്ഷമായി. അരൂക്കുറ്റി, പാണാവള്ളി ഗ്രാമപഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. വേമ്പനാട്ടുകായലിലേക്ക് പോകുന്ന തോടുകളിലും കടലിലേക്ക് ബന്ധമുള്ള പൊഴിച്ചാലുകളിലും മാലിന്യം നിറഞ്ഞ് വെള്ളത്തിന്‍െറ ഒഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണം. അരൂക്കുറ്റി പഞ്ചായത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ പൊഴിച്ചാലുകളില്‍ മാലിന്യം നിറഞ്ഞ് വെള്ളം ഒഴുകാതായി. ഇതോടെ കൊതുകിന്‍െറ ശല്യവും സാംക്രമികരോഗ ഭീതിയും നിലനില്‍ക്കുന്നുണ്ട്. വെള്ളം കെട്ടിനില്‍ക്കുന്നതുമൂലം അസഹ്യ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ പരിസരവാസികള്‍ക്ക് ആഹാരം കഴിക്കാന്‍പോലും കഴിയുന്നില്ളെന്നാണ് പരാതി. നീര്‍ച്ചാലുകള്‍ വെട്ടിത്തെളിക്കാന്‍ വേണ്ട നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.