കുട്ടനാട്: സഹപാഠിയുടെ സൈക്ക്ള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചശേഷം വിട്ടയച്ച വിദ്യാര്‍ഥിയെ കാണാതായതായി പരാതി. സെന്‍റ് അലോഷ്യസ് ഹൈസ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയായ പാണ്ടങ്കരി സ്വദേശിയെയാണ് കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്കൂളിലെ ഒരു കുട്ടിയുടെ സൈക്ക്ള്‍ നഷ്ടപ്പെട്ടത്. അടുത്തദിവസം ഈ സൈക്ക്ളില്‍ കൂട്ടുകാരന്‍ ട്യൂഷനുപോകുന്നത് കണ്ടു. തുടര്‍ന്ന് എടത്വ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കുട്ടിയെ വിളിച്ചുവരുത്തി സൈക്ക്ള്‍ വാങ്ങി ഉടമസ്ഥന് നല്‍കി. സ്റ്റേഷനില്‍ സൂക്ഷിച്ച ബാഗ് പിതാവിനെയും കൂട്ടി വന്ന് വാങ്ങാന്‍ പറഞ്ഞാണ് വിട്ടതെന്നും പൊലീസ് അറിയിച്ചു. എന്നാല്‍, ഇതിനുശേഷം കുട്ടി വീട്ടില്‍ എത്തിയില്ല. കൂട്ടുകാരന്‍െറ സൈക്ക്ളുമായി വീട്ടില്‍ വന്നതിന് പിതാവ് വഴക്കുപറഞ്ഞിരുന്നതായും അറിയുന്നു. മകന്‍ വീട്ടില്‍ മടങ്ങിയത്തൊത്തതിനത്തെുടര്‍ന്ന് പിതാവ് ഡി.ജി.പി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി. പൊലീസ് കുട്ടിയോട് മോശമായി പെരുമാറിയതായും ബന്ധുക്കള്‍ക്ക് പരാതിയുണ്ട്. സംഭവം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. കുട്ടിയെ കണ്ടത്തൊന്‍ അന്വേഷണം ആരംഭിച്ചു. എത്താന്‍ സാധ്യതയുള്ള ഹരിപ്പാട്, തിരുവനന്തപുരം, ഓച്ചിറ, എറണാകുളം, കോട്ടയം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാഥിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും എല്ലാ പൊലീസ്-റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഫോട്ടോ പതിച്ചിട്ടുണ്ടെന്നും സി.ഐ ഷിബു പാപ്പച്ചന്‍ പറഞ്ഞു. ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് അന്വഷണം ഊര്‍ജിതമാക്കണമെന്ന് സ്കൂള്‍ പി.ടി.എ എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. പി.ടി.എ. പ്രസിഡന്‍റ് ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, സെക്രട്ടറി ടോം ജെ. കൂട്ടക്കര, സീനിയര്‍ അസിസ്റ്റന്‍റ് ഏലിയാമ്മ ജോസഫ്, എം.പി.ടി.എ. പ്രസിഡന്‍റ് സുനിത മോനിച്ചന്‍, വൈസ് പ്രസിഡന്‍റ് മേഴ്സി സോണി എന്നിവര്‍ ചേര്‍ന്ന് മാന്നാര്‍ സി.ഐ ഷിബു പാപ്പച്ചന് നിവേദനം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.