ആലപ്പുഴ: പുഞ്ചകൃഷിയുടെ തിരക്കിന്‍െറ ദിനങ്ങളിലേക്ക് നെല്ലറ മാറിക്കഴിഞ്ഞു. ഭൂരിഭാഗം പാടങ്ങളിലും വിത പൂര്‍ത്തിയായതോടെ കളനശീകരണവും വെള്ളം കയറ്റലും വളമിടീലും തുടങ്ങിയ ജോലികളിലേക്ക് കര്‍ഷകര്‍ നീങ്ങി. 27 ഹെക്ടറില്‍ പുഞ്ചകൃഷി ഉറപ്പാക്കണമെന്ന ലക്ഷ്യത്തിലാണ് കൃഷിവകുപ്പ്. അവശേഷിക്കുന്ന പാടശേഖരങ്ങളില്‍ ഈമാസം പകുതിയോടെതന്നെ വിത നടത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. രണ്ടാംകൃഷിയുടെ വിളവെടുപ്പ് വൈകിയ പാടശേഖരങ്ങളിലാണ് വിതയും താമസിക്കുന്നത്. ഓരോ പാടശേഖരത്തിന്‍െറയും നെല്ലുല്‍പാദക സമിതിയുടെ മേല്‍നോട്ടത്തിലാണ് കൃഷിജോലി ഏകോപിപ്പിക്കുന്നത്. വിത കഴിഞ്ഞ പാടശേഖരങ്ങളില്‍ നെല്‍ച്ചെടികള്‍ ഇപ്പോള്‍ രണ്ടില പരുവമായി. അടുത്തദിവസങ്ങളില്‍ കളനാശിനി പ്രയോഗം നടക്കും. സീഡ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ വഴിയാണ് വിത്തുകള്‍ നല്‍കിയത്. കൂടുതല്‍ പാടശേഖരങ്ങളിലും ഉമ വിത്താണ് വിതച്ചിരിക്കുന്നത്. 10 ശതമാനം സ്ഥലത്ത് ജ്യോതിയും വിതച്ചിട്ടുണ്ട്. രാമങ്കരി, ചമ്പക്കുളം, ഹരിപ്പാട്, അമ്പലപ്പുഴ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലാണ് വിത പൂര്‍ത്തിയാക്കാനുള്ളത്. എങ്കിലും കാര്‍ഷിക കലണ്ടര്‍ പിന്തുടരാതെ കര്‍ഷകര്‍ 80 ശതമാനത്തോളം വിത പൂര്‍ത്തിയാക്കിയത് തുടര്‍ന്നുള്ള ജോലിക്ക് ഐക്യരൂപമുണ്ടാക്കും. വളം, കക്ക എന്നിവക്കെല്ലാം സബ്സിഡിയോടുകൂടിയ ആനുകൂല്യമാണ് ഉള്ളത്. കൃഷിഭവന്‍ വഴിയാണ് വിതരണം. അതത് പാടശേഖര സമിതികളാണ് ഇക്കാര്യത്തില്‍ സഹായം ചെയ്യുന്നത്. കുമ്മായത്തിന് 75 ശതമാനം സബ്സിഡി ഉണ്ട്. വിത പൂര്‍ത്തിയായ പാടശേഖരങ്ങളില്‍ തുടര്‍ജോലി എങ്ങനെ ആയിരിക്കണമെന്നും കളനാശിനിക്ക് ഏത് മരുന്നാണ് ഉപയോഗിക്കേണ്ടതെന്നും കര്‍ഷകരെ ബോധവത്കരിക്കാന്‍ കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ ക്ളാസുകള്‍ നടത്തുന്നുണ്ട്. ആത്മയുടെ നേതൃത്വത്തിലാണ് കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ എല്ലാ പാടശേഖരങ്ങളിലും എത്തി കര്‍ഷകരെ കാണുന്നത്. പുഞ്ചകൃഷിക്ക് പൊതുവെ മഴ കുറവായ സാഹചര്യത്തില്‍ കീടശല്യം ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടാണ് നടപടികള്‍ ആസൂത്രണം ചെയ്യുന്നത്. വിപണിയില്‍ ലഭ്യമാകുന്ന മെച്ചപ്പെട്ട കീടനാശിനിയെക്കുറിച്ച അവബോധവും നല്‍കുന്നു. ബോധവത്കരണ ക്ളാസ് വ്യാപകമായതോടെ പുഞ്ചകൃഷി മേഖലയില്‍ ഉണര്‍വ് ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.