ആലപ്പുഴ നഗരപരിധിയിലെ മാലിന്യം ഏജന്‍സിക്ക് കൈമാറാന്‍ തീരുമാനം

ആലപ്പുഴ: നഗരപരിധിയിലെ ഇറച്ചിക്കടകളിലെയും കോഴിക്കടകളിലെയും മാലിന്യങ്ങള്‍ നഗരസഭ ഏര്‍പ്പെടുത്തിയിട്ടുള്ള ഏജന്‍സിക്ക് കൈമാറണമെന്ന് തീരുമാനം. വെള്ളിയാഴ്ച നഗരസഭാ ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത ഇറച്ചിക്കട-കോഴിക്കട ഉടമസ്ഥരുടെയും സംഘടനാ പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. അറവുമാലിന്യങ്ങള്‍ കനാലിലും ഇടവഴികളിലും മറ്റും നിക്ഷേപിക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് നഗരസഭ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയത്. യോഗം നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. മെഹബൂബ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എ.എം. നൗഫല്‍, എ.എ. റസാഖ്, സംഘടന ഭാരവാഹികളായ ജോപ്പന്‍, സുധീര്‍, കമറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.